പകർച്ച വ്യാധി തടയൽ: സമഗ്ര ദേശീയ സർവേ ഒക്ടോബർ 16 മുതൽ
വ്യക്തികളുടെയും സമൂഹത്തിന്റെയും ആരോഗ്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ സർവേ നടത്തുന്നത്.

മസ്‌ക്കത്ത്: ഒമാനിൽ പകർച്ച വ്യാധികളിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള സമഗ്ര ദേശീയ സർവേ ഒക്ടോബർ 16മുതൽ ആരംഭിക്കും. വ്യക്തികളുടെയും സമൂഹത്തിന്റെയും ആരോഗ്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ സർവേ നടത്തുന്നത്.
സമഗ്ര സർവ്വേയിൽ വിനോദസഞ്ചാരികൾ കൂടുതലായി വരുന്ന പ്രദേശങ്ങൾ, തൊഴിൽ മേഖലകൾ തുടങ്ങി ഒമാനിലെ മുഴുവൻ ജനവാസ മേഖലകളും ഉൾപ്പെടും. നിയന്ത്രണ പ്രവർത്തനങ്ങൾ സുഖമമാക്കുന്നതനായി പകർച്ച വ്യാധികൾ പരത്തുന്ന രോഗാണു വാഹകരെ പറ്റിയും അവയുടെ പുനരുൽപാദന സ്ഥലങ്ങളെക്കുറിച്ചും ഡാറ്റാബേസ് തയ്യാറാക്കുകയാണ് സർവേയിലൂടെ ഉദ്ദേശിക്കുന്നത്.
രാജ്യത്തെ ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ സ്വഭാവവും അനുസരിച്ച്, സർവേ പൂർത്തിയാക്കാൻ മൂന്ന് മാസസംവരെ നീണ്ടു നിൽക്കും. സർവേ നടത്തുന്നതിന്‍റെ രീതിയെ കുറിച്ച് ചെറു വിവരങ്ങൾ നലകിയ ശേഷമായലിരിക്കും ഓരോസ്ഥലത്തും സ്പെഷ്യലൈസ്ഡ് ടീം വിവരങ്ങൾ േശേഖരിക്കുക. ഇലക്ട്രോണിക് രൂപത്തിലായിരിക്കും വിവര ശേഖരണം നടത്തുക. ദേശീയ പദ്ധതി പൂർണ്ണമായി നടപ്പിലാക്കുന്നതിന് സർവേയുമായി എല്ലാവരു സഹകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
Adjust Story Font
16

