Quantcast

ഒമാനിലെ ദുകം മേഖലയിൽ സംസ്കരിച്ച മത്സ്യ വിഭവങ്ങൾ നിർമിക്കുന്ന കമ്പനി വരുന്നു

30 ദശലക്ഷം റിയാൽ ചെലവ് വരുന്ന പദ്ധതിയുടെ ധാരണാപത്രം ഇന്‍റർനാഷനൽ മറൈൻ പ്രൊഡക്ട്സ് കമ്പനിയുമായി ഒപ്പുവെച്ചു.

MediaOne Logo

Web Desk

  • Published:

    7 Sep 2021 5:47 PM GMT

ഒമാനിലെ ദുകം മേഖലയിൽ സംസ്കരിച്ച മത്സ്യ വിഭവങ്ങൾ നിർമിക്കുന്ന കമ്പനി വരുന്നു
X

ഒമാനിലെ ദുകം പ്രത്യേക സാമ്പത്തിക മേഖലയിൽ സംസ്കരിച്ച മത്സ്യ വിഭവങ്ങൾ നിർമിക്കുന്ന കമ്പനി വരുന്നു. 30 ദശലക്ഷം റിയാൽ ചെലവ് വരുന്ന പദ്ധതിയുടെ ധാരണാപത്രം ഇന്‍റർനാഷനൽ മറൈൻ പ്രൊഡക്ട്സ് കമ്പനിയുമായി ഒപ്പുവെച്ചു.

ഒമാനിലെ ദുകമിൽ 85000 ചതുരശ്ര മീറ്റർ സ്ഥലത്താണ് കമ്പനി സ്ഥാപിക്കുക. ട്യൂണയും മത്തിയുമടക്കം സമുദ്ര വിഭവങ്ങളാണ് ഇവിടെ സംസ്കരിക്കുക. സ്പെഷ്യൽ ഇക്കണോമിക് സോൺസ് ആൻറ് ഫ്രീ സോൺസ് പൊതു അതോറിറ്റിയുടെ ദുകം സാമ്പത്തിക മേഖലയുടെ ചുമതലയുള്ള എഞ്ചിനീയർ യാഹ്യാ ബിൻ ഖാമിസ് അൽ സദ്ജാലിയും ഇന്‍റർനാഷനൽ മറൈൻ പ്രൊഡക്ട്സ് ഡയറക്ടർ ബോർഡ് ചെയർമാൻ എഞ്ചിനീയർ നബീൽ ബിൻ സാലെം അൽ റുവൈദിയുമാണ് ധാരണാപത്രം ഒപ്പുെവച്ചത്.

ദുകം തുറമുഖത്തിലെ മത്സ്യബന്ധന തുറമുഖത്തിന് സമീപമുള്ള ഫിഷറീസ് ആന്‍റ് ഫുഡ് ഇൻഡസ്ട്രീസ് സോണിലാണ് കമ്പനി നിർമിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ പ്രതിവർഷം 27000 ടൺ സംസ്കരിച്ച മത്സ്യവിഭവങ്ങളാണ് ഇവിടെ ഉത്പാദിപ്പിക്കപ്പെടുക.

TAGS :

Next Story