2.35 കോടി റിയാൽ നിക്ഷേപം!; ഒമാനിലെ ഷിനാസിൽ വൻകിട ചെമ്മീൻ വളർത്തൽ പദ്ധതിക്ക് തുടക്കം
15 ഹെക്ടർ ഭൂമിയിലാണ് ഈ ആധുനിക മത്സ്യ കേന്ദ്രം ഒരുങ്ങുന്നത്

മസ്കത്ത്: ഒമാനിലെ ഭക്ഷ്യസുരക്ഷാ മേഖലയിൽ പുതിയ വഴിതുറന്ന് നോർത്ത് ബാത്തിന ഗവർണറേറ്റിലെ ഷിനാസ് വിലായത്തിൽ വൻകിട ചെമ്മീൻ വളർത്തൽ പദ്ധതിക്ക് തുടക്കമായി.2.35 കോടി ഒമാനി റിയാൽ നിക്ഷേപമുള്ള വൈറ്റ്-ലെഗ് ചെമ്മീൻ കൃഷി പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു. 15 ഹെക്ടർ ഭൂമിയിലാണ് ഈ ആധുനിക മത്സ്യ കേന്ദ്രം ഒരുങ്ങുന്നത്.
പ്രതിവർഷം 7,500 ടൺ വൈറ്റ്-ലെഗ് ചെമ്മീൻ ഉത്പാദിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതോടെ ഒമാനിലെ ഏറ്റവും വലിയ അക്വാകൾച്ചർ സംരംഭങ്ങളിൽ ഒന്നായി ഇത് മാറും. ഈ പദ്ധതിയിലൂടെ സ്വദേശികളായ ഉദ്യോഗാർഥികൾക്ക് നേരിട്ടും, സപ്ലൈ ചെയിൻ വഴിയും ധാരാളം തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. പുതിയ നിക്ഷേപ സാധ്യതകൾ തുറക്കുന്നതിനൊപ്പം ഒമാന്റെ കയറ്റുമതി മേഖലയ്ക്കും ഈ സംരംഭം വലിയ ഗുണം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
Adjust Story Font
16

