ഒമാനില്‍ കോവിഡ് കേസുകൾ താഴോട്ട്; 20 ദിവസത്തിനിടെ പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല
ഒമാനിൽ 98.5 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്. നിലവിൽ 448 ആളുകളാണ് കോവിഡ് ബാധിതരായി ഒമാനിൽ ള്ളത്.

കോവിഡ് മഹാമാരിയുടെ പിടിയിൽനിന്ന് ഒമാൻ മുക്തമാകുന്നുവെന്ന് സൂചന നൽകി കോവിഡ് കേസുകൾ താഴോട്ട്. കഴിഞ്ഞ 20 ദിവസത്തിനിടെ പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നവംബർ മാസം വെറും രണ്ട് മരണങ്ങൾ മാത്രമാണ് സംഭവിച്ചിട്ടുള്ളത്.
ഒമാനിൽ 98.5 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്. നിലവിൽ 448 ആളുകളാണ് കോവിഡ് ബാധിതരായി ഒമാനിൽ ള്ളത്. രാജ്യത്ത് കോവിഡ് മുക്തരായവർ മൂന്ന് ലക്ഷം കടന്നു. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. വൈറസിനെതിരെയുള്ള വാക്സിനേഷൻ ഊർജിതമാക്കിയതാണ് നവംബറിലെ കോവിഡ് കേസുകൾ കുറയാൻ കാരണം.
വിവിധ ഗവർണറേറ്റുകളിൽ സ്വദേശികൾക്കും വിദേശികൾക്കും വാക്സിനേഷൻ ക്യാമ്പുകൾ നടക്കുന്നുണ്ട്. വാക്സിനെടുക്കാത്ത വിദേശികളെ ലക്ഷ്യമാക്കി പ്രത്യേക മൊബൈൽ ക്യാമ്പുകളും ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ നടത്തുന്നുണ്ട്. കോവിഡ് നിരക്ക് കുറയുന്നുണ്ടെങ്കിലും ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യമന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്.
Adjust Story Font
16

