Quantcast

ശ്വാസംമുട്ടൽ സാധ്യത, ഈ ഫീഡിങ് ബോട്ടിൽ ഇനി ഉപയോഗിക്കരുത്!

ബൂൺ നർഷ് സിലിക്കണിന്റെ ഒരു ഫീഡിങ് ബോട്ടിൽ മോഡലിനെതിരെ ഒമാൻ സിപിഎ മുന്നറിയിപ്പ്

MediaOne Logo

Gulf Desk

  • Published:

    10 Sept 2026 1:59 PM IST

ശ്വാസംമുട്ടൽ സാധ്യത, ഈ ഫീഡിങ് ബോട്ടിൽ   ഇനി ഉപയോഗിക്കരുത്!
X

മസ്‌കത്ത്: ബൂൺ നർഷ് സിലിക്കണിന്റെ ഒരു ഫീഡിങ് ബോട്ടിൽ മോഡലിനെതിരെ ഒമാനിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ) മുന്നറിയിപ്പ്. Boon NURSH Silicone Bottle 8 oz. 3-Pack, Model No. B11564 മോഡലിനെതിരെയാണ്

മുന്നറിയിപ്പ്. ഈ മോഡൽ ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്ന് ഉപഭോക്താക്കൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. കുട്ടികൾക്ക് ശ്വാസംമുട്ടൽ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. ഫീഡിങ് ബോട്ടിലിന്റെ പുറം പ്ലാസ്റ്റിക് പാളിയുടെ ഭാഗങ്ങൾ അടർന്നുപോകാൻ സാധ്യതയുണ്ടെന്നും ഇത് കുട്ടികൾക്ക് ശ്വാസംമുട്ടലുണ്ടാക്കുന്ന അപകടത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

നിയമാനുസൃതമല്ലാത്ത ഉൽപ്പന്നത്തിന്റെ വിൽപ്പനയോ വിതരണമോ അതോറിറ്റിയുടെ ഔദ്യോഗിക ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യണമെന്നും സിപിഎ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.



TAGS :

Next Story