ശഹീൻ ചുഴലിക്കാറ്റ്: ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു
ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളെ അവധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്

ശഹീൻ ചുഴലിക്കാറ്റ് ഭീഷണികൾക്കിടെ ഒമാനിൽ രണ്ടുദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിലാണ് അവധി.
സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് അവധി ഒരുപോലെ ബാധകമായിരിക്കും. അതേസമയം ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളെ അവധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതിനിടെ, ചുഴലിക്കാറ്റ് ഒമാൻ തീരത്തോടടുക്കുകയാണ്. മസ്‌കത്തിൽനിന്ന് 650 കി.മീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്റെ പ്രഭവകേന്ദ്രം. പൊതുജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
Next Story
Adjust Story Font
16

