Quantcast

ഒമാനിൽ വയോജന മരണനിരക്കിൽ കുറവ്; 2025ൽ വയോജന ജനസംഖ്യയിൽ 4% വർധന

2024ലെ 1,81,241ൽ നിന്ന് നാല് ശതമാനമാണ് വർധന

MediaOne Logo

Gulf Desk

  • Published:

    2 Oct 2026 9:54 PM IST

Decline in elderly mortality rate in Oman; 4% increase in elderly population projected for 2025.
X

മസ്കത്ത്: 2025ൽ ഒമാനിൽ 60 വയസിന് മുകളിലുള്ളവരുടെ എണ്ണം 1,88,390 ആയി ഉയർന്നതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇൻഫർമേഷൻ അറിയിച്ചു. 2024ലെ 1,81,241ൽ നിന്ന് നാല് ശതമാനമാണ് വർധന. 2025ൽ ഒമാൻ സ്വദേശികളായ വയോജനങ്ങളുടെ എണ്ണം 1,81,241 ആയി. 2040ഓടെ ഇത് 3,85,395 ആയി ഉയരുമെന്നാണ് കണക്ക്.

അതേസമയം, ആരോഗ്യ മന്ത്രാലയ സ്ഥാപനങ്ങളിൽ ചികിത്സയിലിരിക്കെ മരിച്ച വയോജനങ്ങളുടെ എണ്ണം 2025ൽ 2,596 ആയി. മുൻവർഷത്തെ അപേക്ഷിച്ച് മരണങ്ങളിൽ 45 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. രക്തചംക്രമണ വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളാണ് പ്രധാന മരണകാരണം. 628 മരണങ്ങളാണ് ഇത്തരം രോഗങ്ങൾ മൂലം രേഖപ്പെടുത്തിയത്.

TAGS :

Next Story