ഏഷ്യൻ പെയിന്റ്സിന്റെ ഡെക്കോർ ലോഞ്ച് ഗൾഫ് ടെക്കിൽ ഉദ്ഘാടനം ചെയ്തു
ജി.സി.സിയിലെ ഏഷ്യൻ പെയിന്റ്സിന്റെ ആദ്യ ഡെക്കോർ ലോഞ്ചിനാണ് തുടക്കം കുറിച്ചത്

സലാല: ഏഷ്യൻ പെയിന്റ്സിന്റെ ഡെക്കോർ ലോഞ്ച് ഗൾഫ് ടെക് ഗ്രൂപ്പിന്റെ ഭാഗമായ സനായിയ്യയിലെ അൽ റഊദ് ബിൽഡിംഗ് മെറ്റീരിയത്സിൽ പ്രവർത്തനമാരംഭിച്ചു. ഗ്രൂപ്പ് ചെയർമാൻ പി.കെ. അബ്ദു റസാഖ്, ഏഷ്യൻ പെയിന്റ്സ് ജി.എം. ഗോപാല കൃഷണൻ എന്നിവരുടെ സാന്നിധ്യത്തിൽ മുഹ്സിൻ സയീദ് ഫാളിൽ ഉദ്ഘാടനം നിർവ്വഹിച്ചു.
കസ്റ്റമേഴ്സിന് അവരുടെ കൺസപ്റ്റ് സെലക്ഷന് സൗകര്യ പ്രദമമായ രീതിയിൽ വിശാലമായി സജീകരിച്ച ഇത്തരത്തിലുള്ള ജി.സി.സി യിലെ തന്നെ ആദ്യ ലോഞ്ചാണ് തുറന്നിരിക്കുന്നത്. വീടിനെ ഡെക്കറേറ്റ് ചെയ്യാൻ സഹായിക്കുന്നുവെന്നതിനാലാണ് ഇതിനെ ഡെക്കോർ ലോഞ്ചെന്ന് നാമകരണം ചെയ്തിരിക്കുന്നതെന്ന് ഏഷ്യൻ പെയിന്റ്സ് ജി.എം. പറഞ്ഞു. ഒരു പെയിന്റ് സ്റ്റോറിനകത്ത് റൂം അനുബന്ധ സൗകര്യങ്ങൾ സെറ്റ് ചെയ്തിരിക്കുന്നുവെന്നതാണ് ഡിക്കോറിന്റെ പ്രത്യേകത.ഡിജറ്റലിലും നേരിട്ടും ഇത് കണ്ട് സെലക്ട് ചെയ്യാനാകും
ഉദ്ഘാടനത്തോടനുബന്ധിച്ച് ഏഷ്യൻ പെയിന്റ്സിന്റെ കളർ കൺസൽട്ടന്റ് പ്രൊജക്ട് സന്ദർശിച്ച് ഓരോന്നും തെരഞ്ഞെടുക്കാൻ സഹായിക്കുകയും ചെയ്യും .ഇത് വീഡിയോ കോൾ വഴിയും സാധ്യമാണ്.
റമദാൻ വരുന്ന സാഹചര്യത്തിൽ സ്വദേശികൾക്ക് അവരുടെ വീട് മോഡിയാക്കൻ കൂടുതൽ സൗകര്യ പ്രദമായ ഒന്നായിരിക്കും ഗൾഫ് ടെക്കിൽ സജ്ജീരിച്ച ഏഷ്യൻ പെയിന്റ്സ് ഡെക്കോർ ലോഞ്ചെന്ന് ഗൾഫ് ടെക് എം.ഡി ഇ.എം. അബ്ദു റാസിഖ് പറഞ്ഞു. ജനറൽ മാനേജർ കെ മുഹമ്മദ് സ്വാദിഖ്, പർച്ചേസ് മാനേജർ ജംഷീർ കരിപ്പാൽ, ഫൈനാൻസ് മാനേജർ അജ്നാസ് എന്നിവർ സംബന്ധിച്ചു.
ഉദ്ഘാടന ചടങ്ങിൽ സ്വദേശി പ്രമുഖരായ സാലം മുഹമ്മദ് കൂഫാൻ, അഹമ്മദ് മുഹമ്മദ് സന, ഏഷ്യൻ പെയിന്റ്സ് സീനിയർ മാനേജർ അഹമ്മദ് ഷാജു, മാർക്കറ്റിംഗ് ഹെഡ് കൽപേഷ് ,മാനേജർ ഫിലിപ്പ്, സുഹാൻ എന്നിവരും പങ്കെടുത്തു.
Adjust Story Font
16

