Quantcast

ദോഫാർ ഖരീഫ് സീസൺ ജൂൺ 21 ന് ആരംഭിക്കും

ഇത്തീൻ സ്ക്വയർ സൈറ്റ് ഇനി ആഗോള ഇവന്റ് ഹബ്ബായിരിക്കുമെന്ന് തുർക്കി അൽ സയീദ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    29 April 2025 6:05 PM IST

ദോഫാർ ഖരീഫ് സീസൺ ജൂൺ 21 ന് ആരംഭിക്കും
X

ദോഫാർ: ദോഫാർ ഖരീഫ് സീസൺ ജൂൺ 21 ന് ആരംഭിക്കും. ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സയീദ് ദുബൈയിലെ അറേബ്യൻ ട്രാവൽ മാർക്കറ്റിനിടെ നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2025 ലെ ദോഫാർ ശരത്കാല സീസൺ ജൂൺ 21 ന് ആരംഭിച്ച് സെപ്റ്റംബർ 20 വരെയാണ് ഉണ്ടാവുക. ഷോപ്പിംഗ് ഏരിയ, ഓപ്പൺ എയർ തിയേറ്റർ, ഗെയിമിംഗ് ഏരിയ, ലേസർ ഷോ ഉൾപ്പെടെ ഇത്തീൻ സ്ക്വയർ സൈറ്റ് ഇനി ആഗോള ഇവന്റ് ഹബ്ബായിരിക്കുമെന്ന് തുർക്കി അൽ സയീദ് പറഞ്ഞു. ഔഖദ് പാർക്ക് കുടുംബ വിനോദത്തിനും, സലാല പബ്ലിക് പാർക്ക് വിവിധ കായിക പ്രവർത്തനങ്ങൾക്കും ഉപയോ​ഗിക്കും. അൽ മറൂജ് ആംഫി തിയേറ്റർ പ്രാദേശിക അന്തർദേശീയ പങ്കാളിത്തത്തോടെ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾക്കായി നീക്കിവയ്ക്കുമെന്നും തുർക്കി അൽ സയീദ് സൂചിപ്പിച്ചു. സന്ദർശക അനുഭവം മെച്ചപ്പെടുത്തുന്നതിനും ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി വിനോദസഞ്ചാര കേന്ദ്രങ്ങൾ, ആന്തരിക റോഡുകളുടെ നിർമ്മാണം, നഗരങ്ങളുടെ സൗന്ദര്യവൽക്കരണം എന്നിവയുൾപ്പെടെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് ദോഫാർ മുനിസിപ്പാലിറ്റി വികസന പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. ഈ വർഷം നിരവധി പുതിയ ടൂറിസം, ഹോട്ടൽ സൗകര്യങ്ങൾ തുറക്കുമെന്ന് പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറിയും സൂചിപ്പിച്ചു. ദോഫാർ ഗവർണറേറ്റിൽ വിവിധ വിഭാഗങ്ങളിലായി 83 ഹോട്ടൽ സൗകര്യങ്ങളാണുള്ളത്, 6,537 ലൈസൻസുള്ള മുറികളും സന്ദർശകരെ ഉൾക്കൊള്ളാൻ തയ്യാറാണെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story