Quantcast

ഒമാനിൽ ഡിജിറ്റൽ പരിവർത്തനം 80% കടന്നു

സർക്കാർ സ്ഥാപനങ്ങളുടെ ശരാശരി ഡിജിറ്റൽ സന്നദ്ധതയിലും വർധനവ്

MediaOne Logo

Web Desk

  • Published:

    27 July 2025 3:44 PM IST

ഒമാനിൽ ഡിജിറ്റൽ പരിവർത്തനം 80% കടന്നു
X

മസ്കത്ത്: ഡിജിറ്റൽ പരിവർത്തനത്തിനായുള്ള പദ്ധതി (തഹാവുൾ) വഴി 2025 മെയ് അവസാനത്തോടെ ഒമാനിലെ ഡിജിറ്റൽ പരിവർത്തന നിരക്ക് 80% ആയി വർധിച്ചു. കഴിഞ്ഞ വർഷത്തെ ആദ്യ പാദത്തിന്റെ അവസാനത്തെ അപേക്ഷിച്ച് ഈ വർഷം 19% ത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളുടെ ശരാശരി ഡിജിറ്റൽ സന്നദ്ധത ഈ വർഷം 81% ആയി വർദ്ധിച്ചു, 2024 ജൂണിനെ അപേക്ഷിച്ച് ഇത് 7% ത്തിന്റെ വർധനവാണ്. സർക്കാർ സ്ഥാപനങ്ങളിലെ ഡിജിറ്റൽ അടിസ്ഥാന സൗകര്യ സന്നദ്ധതയും 86% ആയി വർധിച്ചു. മുൻഗണനാടിസ്ഥാനത്തിലുള്ള ലക്ഷ്യ സേവനങ്ങളുടെ ഏകദേശം 74% ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. തൽഫലമായി, 2025 ജനുവരി മുതൽ മെയ് വരെ 48 സർക്കാർ സ്ഥാപനങ്ങൾ 11.4 ദശലക്ഷത്തിലധികം ഡിജിറ്റൽ ഇടപാടുകൾ പൂർത്തിയാക്കി.

ഡിജിറ്റൽ സർക്കാറിലേക്ക് മുന്നേറുന്നതിന്റെ സർക്കാർ സ്ഥാപനങ്ങളുടെ കൂട്ടായ ദേശീയ ശ്രമങ്ങളെയും പ്രതിബദ്ധതയെയുമാണ് തഹാവുൾ പദ്ധതിയുടെ ഫലങ്ങളും പ്രകടന സൂചികകളും പ്രതിഫലിപ്പിക്കുന്നതെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഡോ. അലി ബിൻ അമർ അൽ ഷിസാനി പറഞ്ഞു.

TAGS :

Next Story