Quantcast

അധികൃതരുടെ മുന്നറിയിപ്പ്​ ലംഘിച്ച്​ വാദിയിൽ ഇറങ്ങി; 36 പേർ പിടിയിൽ

ഇബ്രിലെ വാദിയിൽ വാഹനത്തിൽ കുടുങ്ങിയ ഏഴംഗ കുടുംബത്തെ രക്ഷിച്ചു

MediaOne Logo

Web Desk

  • Published:

    13 Feb 2024 6:35 PM GMT

അധികൃതരുടെ മുന്നറിയിപ്പ്​ ലംഘിച്ച്​ വാദിയിൽ ഇറങ്ങി; 36 പേർ പിടിയിൽ
X

മസ്കത്ത്: അധികൃതരുടെ മുന്നറിയിപ്പ്​ ലംഘിച്ച്​ വാദിയിൽ ഇറങ്ങിയ 36 പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ദാഖിലിയ ഗവർണറേറ്റിലെ വിവിധ വാദികളിൽ ഇറങ്ങിയവരെയാണ്​ പൊലീസ് പിടിക്കൂടിയത്​.

ഇവർക്കെതിരായ നിയമനടപടികൾ പൂർത്തീകരിച്ച് വരികയാണെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. ഇബ്രിലെ വാദിയിൽ വാഹനത്തിൽ കുടുങ്ങിയ ഏഴംഗ കുടുംബത്തെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷിച്ചു.

സിനാവിലെയും, ലിവയിലെയും വാദികളിൽപെട്ട​ രണ്ടുപേരെയും രക്ഷിച്ചു. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന്​ അധികൃതർ വ്യക്​തമാക്കി.

TAGS :

Next Story