അനുമതി ഇല്ലാതെ റോയൽ ചിഹ്നങ്ങൾ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ മന്ത്രാലയം
നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു
മസ്കത്ത്: സ്വകാര്യ സ്ഥാപനങ്ങൾ, വാണിജ്യ കമ്പനികൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയിൽ രാജകീയ ചിഹ്നങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയതിന്റെ കർശന മുന്നറിയിപ്പ്. മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് ലഭിക്കാതെ രാജകീയ ചിഹ്നം, രാജകൊട്ടാരങ്ങളുടെ ചിത്രങ്ങൾ, വിവിധ വാണിജ്യ ഉൽപന്നങ്ങളിൽ രാജകീയ മസ്ജിദുകളുടെ ചിത്രങ്ങൾ എന്നിവ ഉപയോഗിക്കരുതെന്നു മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.
സംസ്ഥാന ചിഹ്നം, സംസ്ഥാന പതാക, ഒമാൻ സുൽത്താനേറ്റിന്റെ ഭൂപടം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഈ ചിഹ്നങ്ങൾ സുൽത്താനേറ്റിന്റെ പൈതൃകത്തിന്റെയും സ്വത്വത്തിന്റെയും പ്രതിനിധാനങ്ങളാണെന്നും അവയുടെ അനധികൃത ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു. നിർദ്ദിഷ്ട ചിത്രങ്ങളും ലോഗോകളും ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് ലഭിക്കുമെന്നും നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.
Adjust Story Font
16