Quantcast

ഡോ: സന്ദീപ്‌ ഓജക്ക്‌ യാത്രയയപ്പ്‌ നൽകി

ദീർഘകാലം സോഷ്യൽ ക്ലബ്ബ്‌ മാനേജിങ് കമ്മിറ്റിയംഗമായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2025-11-05 07:05:38.0

Published:

5 Nov 2025 12:18 PM IST

ഡോ: സന്ദീപ്‌ ഓജക്ക്‌ യാത്രയയപ്പ്‌ നൽകി
X

സലാല: പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ മടങ്ങുന്ന ഐഎസ്‌സി ജനറൽ സെക്രട്ടറി സന്ദീപ്‌ ഓജക്ക്‌ സോഷ്യൽ ക്ലബ്ബ്‌ അംഗങ്ങൾ ചേർന്ന് യാത്രയയപ്പ്‌ നൽകി. സോഷ്യൽ ക്ലബ്ബ്‌ ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ രാകേഷ്‌ കുമാർ ജായുടെ അസാന്നിധ്യത്തിൽ വൈസ്‌ പ്രസിഡന്റ്‌ സണ്ണി ജേക്കബ്‌ മെമന്റൊ കൈമാറി. ദീർഘനാളായി സലാലയിലെ സാമൂഹ്യ രംഗത്ത്‌ സജീവമായിരുന്ന ഓജ സോഷ്യൽ ക്ലബ്ബ്‌ മാനേജിങ് കമ്മിറ്റിയംഗമായിരുന്നു.

മാനേജിങ് കമ്മിയംഗങ്ങളായ ഹരികുമാർ ചേർത്തല, ഡോ:രാജശേഖരൻ, ഗിരീഷ്‌ പെടിനിനി, കെകെ രമേഷ്‌ കുമാർ, വിപി അബ്‌ദുസ്സലാം ഹാജി, സുവർണ, വിവിധ വിങ് ഭാരവാഹികളും പ്രത്യേക ക്ഷണിതാക്കളും സംബന്ധിച്ചു. യത്രയയപ്പിന് സന്ദീപ ഓജ നന്ദി പറഞ്ഞു. രഞ്ജിത്‌ സിങ് സ്വാഗതവും പ്രവീൺ കുമാർ നന്ദിയും പറഞ്ഞു. യൂണിവേഴ്‌സിറ്റി ഓഫ്‌ അപ്‌ളൈഡ്‌ സയൻസിൽ ഡീനായി ജോലി ചെയ്തുവരികയായിരുന്നു. നവംബർ മൂന്നിന് അദ്ദേഹം ഇന്ത്യയിലേക്ക്‌ മടങ്ങി.

TAGS :

Next Story