സോഷ്യൽ മീഡിയ വഴി ലഹരിവിൽപന; ഏഷ്യൻ പൗരനെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലീസ്
മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിച്ച പണം വെളുപ്പിച്ച കേസിലും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്

റിയാദ്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും പ്രചരിപ്പിക്കുകയും കച്ചവടം നടത്തുകയും ചെയ്ത ഏഷ്യൻ പൗരനെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിച്ച പണം വെളുപ്പിച്ച കേസിലും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
അൽ ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് ആന്റ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ വിവരങ്ങളോ പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സോഷ്യൽ മീഡിയ വഴിയുള്ള ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു.
Next Story
Adjust Story Font
16

