Quantcast

ഇ-പെയ്‌മെന്റ് സംവിധാനം; ഒമാനില്‍ അധികൃതര്‍ പരിശോധന ആരംഭിച്ചു

MediaOne Logo

Web Desk

  • Published:

    10 Jun 2022 3:21 AM GMT

ഇ-പെയ്‌മെന്റ് സംവിധാനം; ഒമാനില്‍  അധികൃതര്‍ പരിശോധന ആരംഭിച്ചു
X

ഒമാനിലെ ഇ-പെയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ നിശ്ചയിക്കപ്പെട്ട വാണിജ്യ സ്ഥാപനങ്ങളില്‍ വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അധികൃതര്‍ പരിശോധന ആരംഭിച്ചു. സ്വര്‍ണ്ണം, വെള്ളി അടക്കമുള്ള എട്ട് വിഭാഗങ്ങളില്‍ ഇ-പെയ്‌മെന്റ് സംവിധാനം ഒരുക്കിയിട്ടില്ലെങ്കില്‍ 100 റിയാല്‍ പിഴ ചുമത്തും.

ഒമാനില്‍ നിലവില്‍ ചെറിയ സ്ഥാപനങ്ങള്‍ അധികവും ഇ പെയ്‌മെന്റ് സംവിധാനം നടപ്പാക്കിയിട്ടില്ല. ഇത് നടപ്പില്‍ വരുത്തുന്നത് ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം അധികൃതരുടെ പരിശോധന.

ഇ പെയ്‌മെന്റ് മെഷീനുകള്‍ സ്ഥാപിക്കാന്‍ അപേക്ഷിച്ചാല്‍ രണ്ടാഴ്ച കൊണ്ട് മെഷീന്‍ ലഭ്യമാകും. സ്ഥാപനത്തിന് അക്കൗണ്ടുള്ള ബാങ്കിനെയാണ് ഇ-പെയ്‌മെന്റ് മെഷീനായി സമീപിക്കേണ്ടത്. കമ്പനിയുടെ സി.ആര്‍ ലെറ്ററില്‍ പേരുള്ള സ്ഥാപന ഉടമയാണ് അപേക്ഷയില്‍ ഒപ്പ് വെക്കേണ്ടത്. നേരത്തെ ബാങ്കുകള്‍ മെഷീന് 50 റിയാല്‍ ഈടാക്കിയിരുന്നെങ്കിലും ഇപ്പോള്‍ പല ബങ്കുകളും സൗജന്യമായാണ് മെഷീന്‍ നല്‍കുന്നത്.

ഫുഡ്സ്റ്റഫ് സ്ഥാപനങ്ങള്‍, സ്വര്‍ണ്ണം-വെള്ളി വ്യാപാര സ്ഥാപനങ്ങള്‍, റസ്റ്ററന്റുകള്‍, കഫെകള്‍, പച്ചക്കറി-പഴവര്‍ഗ്ഗ വ്യാപാര സ്ഥാപനങ്ങള്‍, ഇലക്ട്രോണിക് സ്ഥാപനങ്ങള്‍, കെട്ടിട നിര്‍മാണ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായ മേഖല, കോംപ്ലക്‌സുകള്‍, മാളുകള്‍, ഗിഫ്റ്റ് ഇനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയിലാണ് ഇ-പെയ്‌മെന്റ് സംവിധാനം നടപ്പിലാക്കിയത്.

TAGS :

Next Story