Quantcast

ബലിപെരുന്നാൾ: ഒമാനിൽ അഞ്ച് ദിവസത്തെ പൊതു അവധി

ജൂണ്‍ 5 വ്യാഴാഴ്ച തുടങ്ങി ജൂണ്‍ 9 തിങ്കളാഴ്ച വരെയാണ് അവധി

MediaOne Logo

Web Desk

  • Published:

    29 May 2025 11:00 PM IST

ബലിപെരുന്നാൾ: ഒമാനിൽ അഞ്ച് ദിവസത്തെ പൊതു അവധി
X

മസ്‌കത്ത്: ഒമാനിൽ ബലിപെരുന്നാളിടോനുബന്ധിച്ചുള്ള ദേശീയ പൊതു അവധി പ്രഖ്യാപിച്ചു. ജൂൺ 5 വ്യാഴം മുതൽ 9 തിങ്കൾ വരെ സർക്കാർ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്നാണ് തൊഴിൽ മന്ത്രാലയം അറിയിച്ചത്. ജൂൺ 10 ചൊവ്വാഴ്ച സർക്കാർ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും പ്രവൃത്തി ദിനം പുനരാരംഭിക്കും. പൗരന്മാർക്കും താമസക്കാർക്കും അവരുടെ കുടുംബങ്ങളോടും പ്രിയപ്പെട്ടവരോടും ഒപ്പം മതപരമായ പരിശുദ്ധ സമയങ്ങൾ ചെലവഴിക്കാൻ പ്രാപ്തരാക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ അടിവരയിടുന്നതാണ് അവധി പ്രഖ്യാപനമെന്ന് ഔദ്യോഗിക ഉത്തരവിൽ പറയുന്നു.

എല്ലാ ഗൾഫ് രാഷ്ട്രങ്ങളിലും ഇക്കുറി ജൂൺ 6നാണ് ബലിപെരുന്നാൾ. അവധി പ്രഖ്യാപനം എത്തിയതോടെ ഒമാനിലെ സ്വദേശികളും പ്രവാസി സമൂഹവും ആഘോഷത്തിലേക്കും യാത്രകൾക്കുമുള്ള മുന്നൊരുക്കങ്ങളിലെക്ക് കടക്കും. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അവധി ദിനങ്ങൾ കുറവായതിനാൽ ഉയർന്ന ടിക്കറ്റ് തുക നൽകി പെരുന്നാൾ കൂടാൻ നാട്ടിലേക്ക് പറക്കുന്ന പ്രവാസികൾ കുറയും. അതേസമയം ജോലിയുടെ സ്വഭാവം കാരണം ആവശ്യമെങ്കിൽ, ബാധകമായ ചട്ടങ്ങൾക്കനുസൃതമായി തൊഴിലാളികൾക്ക് കൃത്യമായ നഷ്ടപരിഹാരം നൽകുകയാണെങ്കിൽ അവധിക്കാലത്ത് ജോലി ചെയ്യിപ്പിക്കാൻ തൊഴിലുടമകൾക്ക് അവകാശമുണ്ട്.

TAGS :

Next Story