'അനുമതി ലഭിച്ച ശേഷം മാത്രം സമുദ്രാതിർത്തിയിൽ പ്രവേശിക്കുക'; വിദേശ കപ്പലുകൾക്ക് കർശന നിർദേശം
ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്ററിൻ്റേതാണ് നിർദേശം

മസ്കത്ത്: ഒമാന്റെ സമുദ്ര അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന വിദേശ കപ്പലുകളും സമുദ്ര യൂണിറ്റുകളും മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ. മസ്‌കത്തിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച്, വിദേശ കപ്പലുകൾ ഏതെങ്കിലും തുറമുഖത്ത് വെച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമല്ലാതെ സർവീസ് നടത്താൻ പാടില്ല.
സുരക്ഷിതവും നിരോധിക്കപ്പെട്ടതുമായ മേഖലകളിൽ ഔദ്യോഗിക അനുമതി ലഭിച്ചതിന് ശേഷം മാത്രം പ്രവേശിക്കുക. ആയുധങ്ങളും വെടിക്കോപ്പുകളും ഉണ്ടെങ്കിൽ ആവശ്യമായ ലൈസൻസുകൾ കരസ്ഥമാക്കു. പൊതുജനങ്ങളുടെയും സ്വകാര്യ വ്യക്തികളുടെയും സ്വത്തുക്കൾ ഫോട്ടോയെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക. ഒമാനി സമുദ്രാതിർത്തിയിൽ ഉള്ളപ്പോൾ കപ്പലുകളിലെ എഐഎസ് സംവിധാനം തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് നിർദേശങ്ങൾ.
ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം വിദേശ കപ്പലുകളുടെയും സമുദ്ര യൂണിറ്റുകളുടെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ 2026-ലെ ministerial decision നമ്പർ 30-ലെ ആർട്ടിക്കിൾ 10 അനുസരിച്ചാണ് ഈ പുതിയ നിർദേശങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.
Adjust Story Font
16

