Quantcast

ഒമാനിൽ നാല് ദശലക്ഷം കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കാൻ എൻവയോൺമെന്റ് അതോറിറ്റി

നോർത്ത് ബാത്തിനയിലും അൽ വുസ്തയിലുമാണ് ചെടി നടുക

MediaOne Logo

Web Desk

  • Published:

    29 July 2024 4:06 PM IST

Environment Authority to plant four million mangrove trees in Oman
X

മസ്‌കത്ത്: ഒമാനിലെ നോർത്ത് അൽ ബത്തിന ഗവർണറേറ്റിലും അൽ വുസ്ത ഗവർണറേറ്റിലും നാല് ദശലക്ഷം കണ്ടൽ വിത്തുകൾ നട്ടുപിടിപ്പിക്കാനുള്ള കാമ്പയിൻ എൻവയോൺമെന്റ് അതോറിറ്റി (ഇഎ) ആരംഭിച്ചു.

നോർത്ത് ബാത്തിന ഗവർണറേറ്റിലെ ഖോർ ഷിനാസിലും അൽ വുസ്ത ഗവർണറേറ്റിലെ ഖോർ ഗാവിയിലുമാണ് കണ്ടൽ വിത്തുകൾ നട്ടുപിടിപ്പിക്കുന്നത്. കാമ്പയിൻ 14 ദിവസം നീണ്ടുനിൽക്കും.

10 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനുള്ള ദേശീയ സംരംഭത്തിന്റെ ഭാഗമായും കണ്ടൽ വന ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ദിനത്തോട് അനുബന്ധിച്ചുമാണ് കാമ്പയിൻ.

TAGS :

Next Story