Quantcast

പൊതുമര്യാദ - തൊഴിൽ നിയമ ലംഘനം: മസ്‌കത്തിൽ പ്രവാസി വനിതകൾ പിടിയിൽ

പിടിയിലായത് ഏഷ്യൻ, ആഫ്രിക്കൻ വംശജർ

MediaOne Logo

Gulf Desk

  • Published:

    11 Oct 2026 7:17 PM IST

Expat women detained in Muscat for public morals and labour law violations
X

മസ്‌കത്ത്: പൊതുമര്യാദയ്ക്കും അന്തസ്സിനും നിരക്കാത്ത പ്രവൃത്തികൾ ചെയ്തതിനും താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനും മസ്‌കത്ത് ഗവർണറേറ്റിൽ പ്രവാസി വനിതകൾ പിടിയിൽ. ഏഷ്യൻ, ആഫ്രിക്കൻ വംശജരായ സ്ത്രീകളുടെ സംഘത്തെയാണ് കസ്റ്റഡിയിലെടുത്തതെന്ന് റോയൽ ഒമാൻ പൊലീസ് (ROP) അറിയിച്ചു.

പൊതുമര്യാദയ്ക്കും അന്തസ്സിനും വിരുദ്ധമായ പ്രവൃത്തികൾ, തൊഴിൽ നിയമം, വിദേശികളുടെ താമസ നിയമം എന്നിവ ലംഘിച്ചതിനാണ് മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് ഇവരെ പിടികൂടിയത്. പ്രതികൾക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കിവരികയാണെന്നും പൊലീസ് അറിയിച്ചു.


TAGS :

Next Story