ഒമാനിലെ ദീർഘകാല പ്രവാസിയായ ബാബു ജോർജിന് യാത്രയയപ്പ്
റൂവിയിൽ നടന്ന ലളിതമായ ചടങ്ങിൽ റെജി ഇടിക്കുള അടൂർ ഉപഹാരം നൽകി

മസ്‌ക്കത്ത്: കഴിഞ്ഞ മുപ്പത്തഞ്ച് വർഷത്തിലധികമായി ഒമാനിൽ മുസ്തഫ ആൻഡ് കമാൽ അഷ്റഫ് ട്രേഡിങ് കമ്പനിയിൽ എൻജിനീയറിങ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന പത്തനംതിട്ട റാന്നി കുമ്പളാംപൊയ്ക സ്വദേശി ബാബു ജോർജിന് യാത്രയപ്പ് നൽകി. റൂവിയിൽ നടന്ന ലളിതമായ ചടങ്ങിൽ റെജി ഇടിക്കുള അടൂർ ഉപഹാരം നൽകി .ഐസിജിറ്റി ചെയർമാൻ എൻ ഒ ഉമ്മൻ ഷാൾ അണിയിച്ചു ആദരിച്ചു .ഒഐസിസി പ്രസിഡണ്ട് സജി ഔസേപ്പ് ആശംസ അറിയിച്ചു, ജോസ് ജോർജ് , ബി.പ്രസാദ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Next Story
Adjust Story Font
16

