Quantcast

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഡോ. തങ്കച്ചനും ഡോ. സുമക്കും യാത്രയയപ്പ്

ലീഡേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് യാത്രയയപ്പ്

MediaOne Logo

Gulf Desk

  • Published:

    30 Oct 2026 10:22 PM IST

Farewell to Dr. Thankachan and Dr. Suma
X

സലാല: സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റും, സീനിയർ കൺസൾട്ടന്റുമായ ഡോ. തങ്കച്ചനും അദ്ദേഹത്തിന്റെ ഭാര്യയും ഇതേ ആശുപത്രിയിലെ തന്നെ റേഡിയോളജിസ്റ്റുമായ ഡോ. സുമക്കും സലാലയിലെ പ്രവാസി സമൂഹം യാത്രയയപ്പ് നൽകി. സംഘടനകളുടെ പൊതു വേദിയായ ലീഡേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്. കോൺസുലാർ ഏജന്റ് ഡോ.കെ.സനാതനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലീഡേഴ്സ് ഫോറത്തിന്റെ ഉപഹാരം ചടങ്ങിൽ കൈമാറി. വിവിധ സംഘടന നേതാക്കൾ അനുഭവങ്ങൾ പങ്കുവെച്ചു.

എറണാകുളം കാക്കനാട് സ്വദേശികളായ ഡോ. തങ്കച്ചനും ഡോ. സുമയും 2016 ലാണ് സലാലയിലെത്തുന്നത്. വെല്ലൂർ കൃസ്ത്യൻ മെഡിക്കൽ കോളേജിലെ ബെസ്റ്റ് ഔട് ഗോയിംഗ് സ്റ്റുഡൻസായിരുന്നു ഇരുവരും. ഡോ. സുമ ആലുവ കീഴ്മാട് സ്വദേശിയാണ്. എറണാകുളത്തെ ലൂർദ്ദിലും ലേക്ഷോറിലുമായി നടത്തി ഒമ്പത് വർഷത്തെ പ്രാക്ടീസിന് ശേഷമാണ് ഇരുവരും സലാലയിലെത്തുന്നത്, പത്ത് വർഷത്തിലധികം നീണ്ട സലാലയിലെ സേവനം മതിയാക്കിയാണ് ഇരുവരും മടങ്ങുന്നത്. മക്കളായ രോഹിത് അമേരിക്കയിൽ ഗൂഗിളിന്റെ ജെമിനിയിലും രോഹൻ ഹൈദരാബാദിൽ മൈക്രോസോഫ്റ്റിലും ജോലി ചെയ്യുന്നു.

ലീഡേഴ്‌സ് ഫോറം അഡ്മിന്മാരായ റസൽ മുഹമ്മദ്, ഒ. അബ്ദുൽ ഗഫൂർ, ഡോ. അബൂബക്കർ സിദ്ദീഖ്, സി.വി. സുദർശനൻ എന്നിവർ യാത്രയയപ്പ് ചടങ്ങിന് നേതൃത്വം നൽകി.

TAGS :

Next Story