ഫാസ് ഇന്റർ സ്‌കൂൾ ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് തുടക്കം
എല്ലാ ദിവസവും രണ്ട് മത്സരങ്ങൾ വീതം നടക്കും

സലാല: ഫാസ് അക്കാദമി സലാലയിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഇന്റർ സ്‌കൂൾ ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് തുടക്കമാകും. വൈകിട്ട് 6.30ന് നമ്പർ ഫൈവിലെ ഫാസ് അക്കാദമി ഗ്രൗണ്ടിലാണ് ഉദ്ഘാടനം പരിപാടി. ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. പാക്കിസ്ഥാൻ സ്‌കൂൾ, പയനീർ സ്‌കൂൾ, വേൾഡ് സ്‌കൂൾ, ബ്രട്ടീഷ് സ്‌കൂൾ, യുണൈറ്റഡ് ഇലവൻ, ഫാസ് അക്കാദമി തുടങ്ങിയ ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുക. എല്ലാ ദിവസവും രണ്ട് മത്സരങ്ങൾ വീതം നടക്കും. മെയ് 20നാണ് ഫൈനൽ. ജിഗോൾഡ്, അബൂ തഹ്‌നൂൻ ഗ്രൂപ്പ്, റീഗൽ ഹോസ്പിറ്റൽ തുടങ്ങിയവരുമായി സഹകരിച്ചാണ് ടൂർണമെന്റ് ഒരുക്കുകയെന്ന് ഫാസ് അക്കാദമി ഭാരവാഹികൾ അറിയിച്ചു.
Next Story
Adjust Story Font
16

