ഫാസ് വുമൻസ് പ്രീമിയർ ലീഗിന്റെ ട്രോഫി, ജഴ്സി പ്രകാശനം നടന്നു
കോൺസുലാർ ഏജൻ്റിൻ്റെ ഭാര്യ താരാ സനാതനൻ, മലയാള വിഭാഗം ലേഡി കോർഡിനേറ്റർ ശ്രീവിദ്യ ശ്രീജി എന്നിവർ സംബന്ധിച്ചു

സലാല: ഫ്യൂച്ചർ അക്കാദമി സ്പോട്സ് സംഘടിപ്പിക്കുന്ന രണ്ടാമത് വുമൻസ് ക്രിക്കറ്റ് പ്രീമിയർ ലീഗ് ഏപ്രിൽ 9 മുതൽ 12 വരെ സലാല ഫാസ് അക്കാദമി ഗ്രൗണ്ടിൽ നടക്കും. ടൂർണമെന്റിൽ പങ്കെടുക്കുന്ന അഞ്ചു ടീമുകളുടെ ജഴ്സി, ട്രോഫി പ്രകാശനം അൽവാദി ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്നു. ഹെർ സലാല കൺവീനർ ഷാഹിദ കലാം, ഫാസ് അക്കാദമി ലേഡി കോർഡിനേറ്റർ ഫാത്തിമ തസ്‌നിം, എന്നിവർ ചേർന്ന് ട്രോഫി പ്രകാശനം ചെയ്തു. വിവിധ ടീമുകളുടെ ജഴ്സികൾ കോൺസുലാർ ഏജൻ്റിൻ്റെ ഭാര്യ താരാ സനാതനൻ, മലയാള വിഭാഗം ലേഡി കോർഡിനേറ്റർ ശ്രീവിദ്യ ശ്രീജി, സീന, രാധിക, സൗധാമിനി, ഷൈനി, പിങ്കി, ഹൈറുന്നിസ, മൈമൂന എന്നിവർ നിർവ്വഹിച്ചു. 330 ടീം അവതരിപ്പിച്ച മുട്ടിപ്പാട്ടും, സ്കോഡ് സലാല, ബീറ്റ് ബോക്സേഴ്സ് എന്നീ ടീമുകളുടെ നൃത്തവും വിവിധ കലാ പരിപാടികളും നടന്നു . ജനറൽ മാനേജർ ജംഷാദ് അലി ഓൺലൈനിലൂടെ ആശംസ നേർന്നു. അമീർ കല്ലാച്ചി, റിജുറാജ്, സൂഫിയ,മാഹിൻ, ദിവ്യ ,വിജയ് എന്നിവർ നേത്യത്വം നൽകി.
Adjust Story Font
16

