ഒമാൻ സുൽത്താന്റെ സ്ഥാനാരോഹണ വാർഷികം: ജനുവരി 11 ന് അൽ ഖൗദ് ഡാമിൽ വെടിക്കെട്ട്
രാത്രി 8:00 മണി

മസ്‌കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണ വാർഷികദിനത്തോടനുബന്ധിച്ച് വെടിക്കെട്ട് പ്രഖ്യാപിച്ചു. ജനുവരി 11 ഞായറാഴ്ച രാത്രി 8:00 മണിക്ക് സീബ് വിലായത്തിലെ അൽ ഖൗദ് ഡാമിലാണ് പ്രദർശനം നടക്കുക. ജനറൽ സെക്രട്ടേറിയറ്റ് ഓഫ് നാഷണൽ സെലിബ്രേഷൻസാണ് ഇക്കാര്യം അറിയിച്ചത്.
ദിനത്തോടനുബന്ധിച്ചുള്ള രാജ്യവ്യാപക ആഘോഷങ്ങളുടെ ഭാഗമാണിത്. സുരക്ഷാ, ഗതാഗത മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് പൊതുജനങ്ങൾക്ക് പരിപാടിയിൽ പങ്കെടുക്കാം.
Next Story
Adjust Story Font
16

