ഒമാൻ സുൽത്താന്റെ സ്ഥാനാരോഹണ വാർഷികം: നാളെ മസ്‌കത്തിലെ രണ്ടിടങ്ങളിൽ വെടിക്കെട്ട്
അൽ ഖൗദ് ഡാമിനരികിലും മസ്‌കത്ത് മോണ്യുമെന്റിന് അരികിലുമാണ് വെടിക്കെട്ട്

മസ്‌കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണ വാർഷികദിനത്തോടനുബന്ധിച്ച് നാളെ മസ്‌കത്തിലെ രണ്ടിടങ്ങളിൽ വെടിക്കെട്ട്. സീബ് വിലായത്തിലെ അൽഖൗദ് ഡാമിനരികിൽ രാത്രി എട്ട് മണിക്കും ബൗഷർ വിലായത്തിലെ മസ്‌കത്ത് മോണ്യുമെന്റിന് അരികിൽ രാത്രി എട്ടരക്കും വെടിക്കെട്ട് നടക്കും. ജനറൽ സെക്രട്ടേറിയറ്റ് ഓഫ് നാഷണൽ സെലിബ്രേഷൻസുമായി ചേർന്ന് മസ്‌കത്ത് മുനിസിപ്പാലിയാണ് ഇക്കാര്യം അറിയിച്ചത്. സ്ഥാനാരോഹണ വാർഷികദിനത്തോടനുബന്ധിച്ചുള്ള രാജ്യവ്യാപക ആഘോഷങ്ങളുടെ ഭാഗമാണിത്.
Next Story
Adjust Story Font
16

