Quantcast

ഒമാനിൽ മനുഷ്യകടത്ത് ഇരകളെ ചൂഷണം ചെയ്താൽ അഞ്ച് വർഷം വരെ തടവ്

'അമാൻ' ദേശീയ ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായാണ് മുന്നറിയിപ്പ്

MediaOne Logo

Gulf Desk

  • Published:

    13 Oct 2026 10:36 PM IST

ഒമാനിൽ മനുഷ്യകടത്ത് ഇരകളെ ചൂഷണം ചെയ്താൽ അഞ്ച് വർഷം വരെ തടവ്
X

മസ്കത്ത്: ഒമാനിൽ മനുഷ്യക്കടത്ത് കേസുകളിൽ സാക്ഷികളെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിച്ചാൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്. വ്യാജ തെളിവുകൾ നൽകി അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നതും ഇതിന്റെ പരിധിയിൽ വരും. മനുഷ്യകടത്തിനെതിരെ ഒമാൻ നടത്തുന്ന 'അമാൻ' ദേശീയ ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായാണ് മുന്നറിയിപ്പ്.

അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ സത്യസന്ധമായ വിവരങ്ങൾ നൽകുന്നത് തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ നിയമം കർശനമായി നടപ്പാക്കും. ഭീഷണിപ്പെടുത്തൽ, ബലപ്രയോഗം, സാമ്പത്തികമായോ അല്ലാതെയോ ഉള്ള വാഗ്ദാനങ്ങൾ നൽകി സാക്ഷികളെ സ്വാധീനിക്കൽ, വ്യാജ തെളിവുകൾ നൽകി അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിക്കൽ എന്നിവയെല്ലാം ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മനുഷ്യക്കടത്ത് കേസുകളിൽ ഇരകൾക്കും സാക്ഷികൾക്കും പൂർണ്ണ സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം നീതിപൂർവ്വമായ വിചാരണ സാധ്യമാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം 2025-ൽ കൂടുതൽ ശക്തമായ പുതിയ മനുഷ്യക്കടത്ത് വിരുദ്ധ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വരുത്തിയിരുന്നു. കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ കടുപ്പിക്കുകയും, വിവിധ തരത്തിലുള്ള ചൂഷണങ്ങളെ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുകയും ഇരകളുടെ അവകാശങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നതാണിത്.

TAGS :

Next Story