വിമാനത്തിൽ യാത്ര ചെയ്യുന്നവരാണോ? പിഴയൊഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഒമാൻ സിഎഎ

മസ്കത്ത്: ഒമാനിലെ എയർപോർട്ടിൽ യാത്രക്കാർ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് ഓർമിപ്പിച്ച് സിഎഎ. സർവീസുകളിലെ തടസ്സവും പിഴയും ഒഴിവാക്കാൻ യാത്രക്കാർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അതോറിറ്റി നിർദേശിച്ചു.
വിമാനത്തിനുള്ളിൽ സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കുക, എന്തെങ്കിലും പ്രത്യേക സേവനങ്ങളോ സഹായങ്ങളോ ആവശ്യമെങ്കിൽ അത് മുൻകൂട്ടി അറിയിക്കുക, ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് നിബന്ധനകൾ കൃത്യമായി മനസ്സിലാക്കുക, പാസ്‌പോർട്ട്, വിസ, മറ്റ് യാത്രാരേഖകൾ എന്നിവ വാലിഡ് ആണെന്ന് ഉറപ്പാക്കുക, ചെക്ക്-ഇൻ ഉൾപ്പെടെയുള്ള യാത്രാ നടപടികൾ സമയത്തിനുള്ളിൽ പൂർത്തിയാക്കുക എന്നീ നിർദേശങ്ങളാണ് സിവിൽ ഏവിയേഷൻ യാത്രക്കാർക്കായി നൽകിയത്.
Next Story
Adjust Story Font
16

