Quantcast

സലാലയിൽ ഫുഡ് ഫെസ്റ്റിവൽ നവംബർ 21 ന്

മേളയിൽ കേരള, തമിഴ്നാട്, ഗോവ, മംഗലാപുരം, ശ്രീലങ്ക, ഫിലിപ്പീൻസ് തുടങ്ങിയ ഇടങ്ങളിലെ പരമ്പരാഗത വിഭവങ്ങൾ

MediaOne Logo

Web Desk

  • Updated:

    2025-11-19 16:47:11.0

Published:

19 Nov 2025 10:15 PM IST

Food Festival in Salalah on November 21
X

സലാല: സെന്റ് ഫ്രാൻസിസ് ചർച്ച് സലാലയിൽ സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്റ്റിവർ നവംബർ 21 വെള്ളി വൈകിട്ട് ആറ് മുതൽ ദാരീസിലെ കൃസ്ത്യൻ സെന്ററിൽ നടക്കും. കേരള, തമിഴ്നാട്, ഗോവ, മംഗലാപുരം, ശ്രീലങ്ക, ഫിലിപ്പീൻസ് തുടങ്ങിയ ഇടങ്ങളിലെ പരമ്പരാഗത വിഭവങ്ങൾ മേളയിൽ ഉണ്ടാകുമെന്ന് സംഘാടകർ വാർത്ത കുറിപ്പിൽ അറിയിച്ചു.

വിവിധ മത്സരങ്ങളും മ്യൂസിക്കൽ നൈറ്റും അരങ്ങേറുമെന്ന് ഭാരവാഹികളായ കുമര ദാസ്, നക്കീഷ ലോബോ, സിനാജ് എന്നിവർ പറഞ്ഞു. ചർച്ച് കോർഡിനേറ്റർമാരായ സണ്ണി ജേക്കബ്, ഈപ്പൻ പനക്കൽ എന്നിവർ സംബന്ധിച്ചു.

TAGS :

Next Story