Quantcast

ക്രൂയിസ് യാത്രക്കാർക്ക് 10 ദിവസത്തെ സൗജന്യ ഒമാൻ വിസ

വിസ ഇഷ്യൂ ചെയ്ത് 30 ദിവസത്തിനുള്ളിൽ രാജ്യത്തെത്തണം

MediaOne Logo

Web Desk

  • Published:

    9 Sept 2024 3:09 PM IST

Free 10-day Oman visa for cruise passengers
X

മസ്‌കത്ത്: ക്രൂയിസ് യാത്രക്കാർക്ക് 10 ദിവസത്തെ സൗജന്യ വിസ നൽകാൻ തീരുമാനിച്ച് ഒമാൻ. വിദേശികളുടെ താമസ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിന്റെ ഭാഗമായി ക്രൂയിസ് കപ്പൽ യാത്രക്കാർക്കും ജീവനക്കാർക്കും പുതിയ വിസ ഏർപ്പെടുത്തി പൊലീസ് ആൻഡ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ ഹസൻ ബിൻ മുഹ്സിൻ അൽ ഷുറൈഖിയാണ് തീരുമാനം പുറപ്പെടുവിച്ചത്.

പത്തു ദിവസത്തേതിന് പുറമേ ഒരു മാസത്തെ സന്ദർശന വിസയും ലഭ്യമാണ്. ക്രൂയിസ് കപ്പൽ ഏജന്റിന്റെ അഭ്യർത്ഥന പ്രകാരം ലഭിക്കുന്ന വിസകൾ കൈപറ്റുന്നവർ അവ ഇഷ്യൂ ചെയ്ത് 30 ദിവസത്തിനുള്ളിൽ രാജ്യത്തെത്തണം. സെപ്റ്റംബർ മൂന്നിന് പുറപ്പെടുവിച്ച തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

പുതിയ വിസകൾ ക്രൂയിസ് കപ്പലുകളിൽ എത്തുന്ന സന്ദർശകർക്ക് എളുപ്പത്തിൽ നേടാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ക്രൂയിസ് കപ്പൽ സന്ദർശകർക്കായുള്ള വിസകൾ ഒമാനിലെ ക്രൂയിസ് ടൂറിസം മേഖലയെ സജീവമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

TAGS :

Next Story