ജി ഗോൾഡിന്റെ ഒമാനിലെ അഞ്ചാമത് ഷോറൂം സലാല സെന്ററിൽ തുറന്നു
ഒമാനിലെ അഞ്ചാമത്തെയും സലാലയിലെ രണ്ടാമത്തെയും ഷോറൂമാണ് പ്രവർത്തനമാരംഭിച്ചത്

സലാല: ജി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഒമാനിലെ അഞ്ചാമത് ഷോറൂം സലാലയിൽ പ്രവർത്തനമാരംഭിച്ചു. ദോഫാർ കൊമേഴ്സ്യൽ രജിസ്റ്ററി ഡയറക്ടർ മുബാറക് സയീദ് അൽ ഷഹരിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഒമാനിലെ അഞ്ചാമത്തെയും സലാലയിലെ രണ്ടാമത്തെയും ഷോറൂമാണ് പ്രവർത്തനമാരംഭിച്ചത്. നഗര ഹൃദയത്തിൽ അൽ സലാം സ്ട്രീറ്റിൽ സെന്റർ സിഗ്നലിന് സമീപമാണ് പുതിയ ഷോറൂം.
ഉദ്ഘാടന ചടങ്ങിൽ മാനേജിങ് ഡയറക്ടർ പി.കെ. അബ്ദു റസാഖ്, ഡയറക്ടർമാരായ ഒ. അബ്ദുൽ ഗഫൂർ, റിഫ റസാഖ് എന്നിവരും സംബന്ധിച്ചു. ആദ്യ വിൽപന അബ്ദുൽ ഹമീദ് ഫൈസിക്ക് നൽകി ഡയറക്ടർ ഒ. അബ്ദുൽ ഗഫൂർ നിർവഹിച്ചു.
ഇന്ത്യ, യു.എ.ഇ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ജി ഗോൾഡിന് ഒമാനിൽ റൂവി, മൊബേല, സലാലയിൽ സാദ എന്നിവിടങ്ങളിലാണ് ബ്രാഞ്ചുകൾ ഉള്ളത്. നവീനമായ സിൽവർ ആഭരണങ്ങളുടെ ലോഞ്ചിങ്ങും ഇതിനോടൊപ്പം നടന്നു. സീനിയർ വനിത പ്രവാസി ആമിന ഹാരിസാണ് ഉദ്ഘാടനം നിർവഹിച്ചത്
ഉദ്ഘാടനത്തോടനുബന്ധിച്ച് നാല് ഗ്രാമിന് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് 700 ബൈസ മാത്രമാണ് മേക്കിംഗ് ചാർജ്. ഡയമണ്ട് ആഭരണങ്ങൾക്ക് 60 ശതമാനം നിരക്കിളവുമുണ്ട്. തെരഞ്ഞെടുത്ത ഒരു പ്രവാസിക്ക് നെക്ലേസ് സൗജന്യമായി നൽകി. ഉദ്ഘാടന ചടങ്ങിൽ സലാലയിലെ പൗര പ്രമുഖരും കമ്മ്യൂണിറ്റി നേതാക്കളും സംബന്ധിച്ചു.
ഡയറക്ടർ മുഹമ്മദ് ഫജർ, ഒമാൻ ജനറൽ മാനേജർ ഷബീർ, മാനേജർമാരായ ജവാദ്, പി.എം ഫൈസൽ എന്നിവർ നേതൃത്വം നൽകി.
Adjust Story Font
16

