ജി ഗോൾഡ് സലാല ഷോറൂം ഉദ്ഘാടനം; സ്റ്റേജ് ഷോ ഇന്ന്
ഷോറൂം സന്ദർശിക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നയാൾക്ക് ഡയമണ്ട് റിംഗ്

സലാല: ജി ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ സലാല ഷോറൂമിന്റെ ഉദ്ഘാടനം ദോഫാർ കൊമേഴ്‌സ് & ഇൻഡസ്ട്രി ഡിജി മുഹമ്മദ് ബിൻ ഖലീഫ ബദ്‌റാനി നിർവഹിച്ചു. ആർട്ടിസ്റ്റുകളായ രാജ് കലേശും ക്രിസ്റ്റകലയും സംബന്ധിച്ചു. സ്റ്റേജ് ഷോയും നടന്നു.
രാജ് കലേഷും ക്രിസ്റ്റകലയും നേതൃത്വം നൽകുന്ന സ്റ്റേജ് ഷോ ഇന്ന് വെള്ളിയും നടക്കും. വൈകിട്ട് മുതലാണ് പരിപാടികൾ ആരംഭിക്കുക. വോയിസ് ഓഫ് സലാല ടീമും ഗാനമേളയിൽ പങ്കാളികളാകും. ഹെന്ന മത്സരവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഷോറൂം സന്ദർശിക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നയാൾക്ക് ഡയമണ്ട് റിംഗ് സമ്മാനമായി നൽകും.
Next Story
Adjust Story Font
16

