Quantcast

ഒമാനിൽ ഗൂഗിൾ പേ സേവനം ആരംഭിച്ചു: സൊഹാർ ഇന്റർനാഷണൽ ബാങ്ക് വഴി ലഭ്യമാകും

വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും വാങ്ങലുകൾ നടത്താം

MediaOne Logo

Web Desk

  • Published:

    9 July 2025 11:07 PM IST

ഒമാനിൽ ഗൂഗിൾ പേ സേവനം ആരംഭിച്ചു: സൊഹാർ ഇന്റർനാഷണൽ ബാങ്ക് വഴി ലഭ്യമാകും
X

മസ്‌കത്ത്: ഒമാനിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഗൂഗിൾ പേ സേവനം ആരംഭിച്ചതായി ഗൂഗിൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലബനാനൊപ്പമാണ് ഒമാനിലും സേവനത്തിന് ഗൂഗ്ൾ തുടക്കമിട്ടിരിക്കുന്നത്. കോൺടാക്റ്റ് ലെസ് പേയ്മെന്റുകൾ സ്വീകരിക്കുന്ന ഇടങ്ങളിൽ ഇത് ഉപയോഗിച്ച് പണമിടപാടുകൾ നടത്താം. എന്നാൽ, ഗൂഗിൾ പേ ഉപയോഗിച്ച് പണമയക്കാനോ സേവനങ്ങൾക്ക് പണം അടക്കാനോ സാധിക്കില്ല. ഗൂഗിൾ പേ പിന്തുണക്കുന്ന വെബ്സൈറ്റുകളിലൂടെയും ആപ്പുകളിലൂടെയും വാങ്ങലുകൾ നടത്താം. സൊഹാർ ഇന്റർനാഷണൽ ബാങ്ക് മാത്രമാണ് ഉപഭോക്താക്കൾക്ക് ഒമാനിൽ ഗൂഗിൾ പേ സേവനം ലഭ്യമാക്കിയിരിക്കുന്നത്.

നേരത്തെ ഒമാനിൽ തുടങ്ങിയ ആപ്പിൾ പേ, സാംസങ് പേ സംവിധാവനങ്ങൾക്ക് സമാനമാണിത്. ആപ്പിൾ പേ, സാസംങ് പേ അതത് നിശ്ചിത ഉപഭോക്താക്കൾക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഗൂഗിൾ പേ ഒട്ടുമിക്ക മൊബൈൽ ഫോൺ ഉപഭോക്താക്കൾക്കും പ്രയോജനപ്പെടുത്താം. ഗൂഗ്ൾ വാലറ്റിനുള്ളിൽ ഗൂഗിൾ പേക്കായി ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ സൂക്ഷിക്കാനും കാർഡ് ഉടമകൾക്ക് സാധിക്കും. നിലവിലെ കാർഡ് അധിഷ്ഠിത പേയ്‌മെന്റ് രീതിക്ക് പകരമായി കാർഡ് ടോക്കണൈസേഷൻ സേവനം നൽകുന്നതിന് ബാങ്കുകൾക്കും പേയ്‌മെന്റ് സേവന ദാതാക്കൾക്കും ഒമാൻ സെൻട്രൽ ബാങ്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.

TAGS :

Next Story