Quantcast

ഗൾഫ് മാധ്യമം സലാലയിൽ ഒരുക്കുന്ന 'ഹാർമോണിയസ് കേരള' സീസൺ ഫോറിന്റെ മുന്നോടിയായി റോഡ് ഷോ സംഘടിപ്പിച്ചു

ഒക്ടോബർ 13ന് സലാല അൽ മറൂജ് ആംഫി തിയറ്ററിലാണ് 'ഹാർമോണിയസ് കേരള'യുടെ ഒമാനിലെ നാലാം എഡിഷന് വേദിയൊരുങ്ങുന്നത്

MediaOne Logo

Web Desk

  • Updated:

    2023-10-06 20:38:55.0

Published:

7 Oct 2023 12:30 AM IST

ഗൾഫ് മാധ്യമം സലാലയിൽ ഒരുക്കുന്ന ഹാർമോണിയസ് കേരള സീസൺ ഫോറിന്റെ മുന്നോടിയായി റോഡ് ഷോ സംഘടിപ്പിച്ചു
X

സലാല: ഗൾഫ് മാധ്യമം സലാലയിൽ ഒരുക്കുന്ന ഹർമോണിയസ് കേരള സീസൺ ഫോറിന്റെ മുന്നോടിയായി റോഡ് ഷോ സംഘടിപ്പിച്ചു. രാജ് കലേഷ് നേതൃത്വം നൽകിയ ഷോ അഞ്ചിടങ്ങളിലാണ് നടന്നത്. സലാല ലുലു ഹൈപ്പർമക്കറ്റ്, ഗൾഫ് സ്റ്റേഡിയം, ടിസ ഓണാഘോഷ വേദി തുടങ്ങി അഞ്ചിടങ്ങളിൽ നടന്ന റോഡ് ഷോയിൽ വൻ ജനാവലിയാണ് സംബന്ധിച്ചത്.

കളിയും ചിരിയും ചിന്തയും പകർന്ന് പുത്തൻ കാഴ്ചകളാണ് അവതാരകനായ രാജ് കലേഷ് തീർത്തത്. കുട്ടികളടക്കമുള്ളവർ കല്ലുവിനൊപ്പം ചുവടുവെച്ചും പാട്ടുപാടിയും റോഡ്‌ഷോ അവിസ്മരണീയമാക്കുകയും ചെയ്തു. ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് സആദ ബ്രാഞ്ച്, സീ പേൾസ് ജ്വല്ലറി എന്നിവിടങ്ങളിലും റോഡ് ഷോ അരങ്ങേറി. കുടുംബാംഗങ്ങൾക്കുവേണ്ടിയുള്ള മത്സരങ്ങളും സമ്മാനങ്ങളും ഇതിൻറെ ഭാഗമായി ഒരുക്കിയിരുന്നു. ഒക്ടോബർ 13ന് സലാല അൽ മറൂജ് ആംഫി തിയറ്ററിലാണ് 'ഹാർമോണിയസ് കേരള'യുടെ ഒമാനിലെ നാലാം എഡിഷന് വേദിയൊരുങ്ങുന്നത്.

ചലചിത്ര താരവും ദേശീയ അവാർഡ് ജേതാവുമായ അപർണ ബാലമുരളി, മനോജ് കെ. ജയൻ എന്നിവരാണ് ചടങ്ങിൽ മുഖ്യാഥിതികളായെത്തുന്നത്. ഗായകരായ വിധു പ്രതാപ്, ചിത്ര അരുൺ, അക്ബർ ഖാൻ, ക്രിസ്തകല, അശ്വന്ദ് അനിൽകുമാർ, മേഘ്‌ന സുമേഷ്, ഡാൻസർ റംസാൻ മുഹമ്മദ്, മിഥുൻ രമേശ്, രാജ് കലേഷ് തുടങ്ങി നിരവധി കലാകാരന്മാരും വേദിയിലെത്തും.


TAGS :

Next Story