ഒമാനിലെ നാഷണൽ യൂണിവേഴ്‌സിറ്റി ചാൻസലറായി ഗൾഫാർ മുഹമ്മദാലി
യൂണിവേഴ്‌സിറ്റി ഡയറക്ടർമാരുടെ യോഗത്തിലാണ് തീരുമാനം

മസ്‌കത്ത്: പ്രമുഖ പ്രവാസി വ്യവസായി ഡോ. പി. മുഹമ്മദാലിയെ (ഗൾഫാർ) ഒമാനിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ ചാൻസലർ ആയി തെരഞ്ഞെടുത്തു. യൂണിവേഴ്‌സിറ്റി ഡയറക്ടർമാരുടെ യോഗമാണ് തീരുമാനമെടുത്തത്. യൂണിവേഴ്‌സിറ്റിയുടെ പ്രഥമ ചാൻസലർ ആയിരുന്ന ഡോ. ശൈഖ് സാലിം അൽ ഫന്നാഹ് അൽ അമിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ ചാൻസലറെ നിയോഗിച്ചത്. ഇന്ത്യയിലും വിദേശത്തും നിരവധി സ്ഥാപനങ്ങളുടെ വളർച്ചയിൽ സ്തുത്യർഹമായ തേതൃത്വം നൽകിയ ഡോ. പി. മുഹമ്മദാലി വിദ്യാഭ്യാസ സാമൂഹ്യ സേവനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16

