Quantcast

ഒമാനിലെ ഹജ്ജ് രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും

അനുമതി ലഭിച്ചവർക്ക് ടെക്സ്റ്റ് സന്ദേശം ലഭിക്കും

MediaOne Logo

Web Desk

  • Published:

    8 Oct 2025 5:15 PM IST

Hajj registration in Oman ends today
X

മസ്‌കത്ത്: ഒമാനിൽ നടന്നുകൊണ്ടിരിക്കുന്ന ഹജ്ജ് രജിസ്ട്രേഷൻ നടപടികൾ ഇന്ന് അവസാനിക്കും. ഔഖാഫ്, മതകാര്യ മന്ത്രാലയത്തിന് കീഴിൽ ഒരുക്കിയ ഇലക്ട്രോണിക് വെബ്സൈറ്റിൽ സെപ്തംബർ 23 മുതലാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. പൗരന്മാരും താമസക്കാരും ഉൾപ്പെടെ 38,933 പേരാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്.

ഇലക്ട്രോണിക് ഓതന്റിക്കേഷൻ സിസ്റ്റവുമായി (പി.കെ.ഐ) ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ സിവിൽ നമ്പർ, ഐഡി കാർഡ് അല്ലെങ്കിൽ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. സമയപരിധിക്ക് ശേഷമുള്ള അപേക്ഷകൾ സ്വീകരിക്കില്ല. ഹജ്ജിന് അനുമതി ലഭിച്ചവരെ ടെക്സ്റ്റ് സന്ദേശം വഴി അറിയിക്കും.

TAGS :

Next Story