Quantcast

ഹംദാന്‍ എക്സ്ചേഞ്ച് സലാലയില്‍ ഓണാഘോഷം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    28 Aug 2023 10:28 PM IST

Hamdan Exchange Onam celebration
X

ഒമാനിലെ മുന്‍നിര മണി എക്സ്ചേഞ്ചുകളിലൊന്നായ ഹംദാന്‍ എക്സ്ചേഞ്ചില്‍ വിപുലമായ ഓണാഘോഷം നടന്നു. വാദിയിലെ കേന്ദ്ര ആസ്ഥാനത്ത് നടന്ന ആഘോഷ പരിപാടികളില്‍ ജീവനക്കാരും പ്രത്യേക ക്ഷണിതാക്കളും സംബന്ധിച്ചു.

അത്തപ്പൂക്കളവും മറ്റും നേരത്തെ ഒരുക്കിയിരുന്നു. സലാലയിലെ വിവിധ ബ്രാഞ്ചുകളിലും കരിക്ക് കടകളിലും മാവേലി എഴുന്നള്ളത്തും നടന്നു.


വിഭവ സമ്യദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ജനറല്‍ മാനേജര്‍ രാജേഷ് മത്രാടന്‍, ഡിജിറ്റല്‍ ഡെപ്യൂട്ടി മാനേജര്‍ ഫവാസ് എന്നിവര്‍ സംബന്ധിച്ചു. സലാലയില്‍ ഹെഡ് ഓഫീസുള്ള ഏക എക്സ്ചേഞ്ചാണ്‌ ഹംദാന്‍ . ഒമാനില്‍ മുപ്പത്തിയഞ്ച് ബ്രാഞ്ചുകളാണ്‌ ഉള്ളത്. അതില്‍ അഞ്ചെണ്ണം സലാലയിലാണ്‌.

TAGS :

Next Story