Quantcast

ഹാമേഴ്സ് വെറ്ററൻസ് ഫുട്ബാൾ ടൂർണമെന്റ് നാളെ

MediaOne Logo

Web Desk

  • Published:

    1 Sept 2022 11:02 AM IST

ഹാമേഴ്സ് വെറ്ററൻസ് ഫുട്ബാൾ ടൂർണമെന്റ് നാളെ
X

മസ്‌കത്ത് ഹാമേഴ്സ് എഫ്.സിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹാമേഴ്സ് വെറ്ററൻസ് ഫുട്ബാൾ മേള നാളെ വൈകിട്ട് ബൗഷർ മൈതാനത്ത് നടക്കും. കെ.എം.എഫ് അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന ഈ ടൂർണമെന്റിൽ പങ്കെടുക്കാനുള്ള കുറഞ്ഞ പ്രായപരിധി 40 വയസ്സാണ്.

യുണൈറ്റഡ് കേരള എഫ്.സി, എഫ്.സി കേരള, മെസ്സി ഫാൻസ് ഒമാൻ എഫ്.സി, റൂവി ക്ലാസിക്‌സ് എഫ്.സി, സ്മാഷേഴ്‌സ് എഫ്.സി, ഫാൽക്കൺ എഫ്.സി, ബ്ലൂ സ്റ്റാർ എഫ്.സി, കണ്ണൂർ ബ്രദേഴ്‌സ് എഫ്.സി എന്നീ ടീമുകൾ പങ്കെടുക്കും. ടൂർണമെന്റിനു മുന്നോടിയായി മുഴുവൻ ടീം മാനേജർമാരെയും ഉൾപ്പെടുത്തി നടന്ന യോഗത്തിൽ ഹാമേഴ്സ് ടീം മാനേജർ അജ്മൽ, സെക്രട്ടറി മനോജ് തുടങ്ങിയവർ സംസാരിച്ചു. മത്സരങ്ങൾ കാണാനെത്തുന്ന ഫുട്ബാൾ പ്രേമികൾക്കായി പെനാൽറ്റി ഷൂട്ട്ഔട്ട് മത്സരവും ഉണ്ടായിരിക്കും.

TAGS :

Next Story