Quantcast

ഒമാനിലെ ഇബ്രിയിൽ മലവെള്ള പാച്ചിലിൽ മരണപ്പെട്ട സുജിത്ത് കുടുംബ സഹായ ഫണ്ട് കൈമാറി

ഒമാൻ ഇബ്രി മേഖലയിലെ കൈരളി പ്രവർത്തകരായ കുമാർ സൂക്ക്, സജി സോഹാർ ബേക്കറി, പ്രസാദ് അറാകി എന്നിവർ ചേർന്ന് ഇരവിപുരം MLA. ശ്രീ. എം. നൗഷാദ് അവർകളെ ഏല്പിക്കുകയും എംഎൽഎ കുടുബത്തിന് കൈമാറുകയും ചെയ്തു

MediaOne Logo

Web Desk

  • Updated:

    2022-03-03 05:52:27.0

Published:

3 March 2022 11:16 AM IST

ഒമാനിലെ ഇബ്രിയിൽ മലവെള്ള പാച്ചിലിൽ മരണപ്പെട്ട സുജിത്ത് കുടുംബ സഹായ ഫണ്ട് കൈമാറി
X
ഒമാനിലെ ഇബ്രിയിൽ മലവെള്ള പാച്ചിലിൽ മരണപ്പെട്ട(2020 മാർച്ച് 23) ഒമാൻ കൈരളി കലാ സാംസ്‌കാരിക സംഘടനാ പ്രവർത്തകനും കൊല്ലം ഇരവിപുരം പുത്തൻനട സ്വദേശിയുമായ ശ്രീ. സുജിത്തിന്റെ കുടുംബ സഹായ ഫണ്ട് 26/02/2022 വൈകിട്ട് 6 മണിക്ക് സുജിത്തിന്റെ വസതിയിൽ വച്ചു കൂടിയ ചടങ്ങിൽ ഒമാൻ ഇബ്രി മേഖലയിലെ കൈരളി പ്രവർത്തകരായ കുമാർ സൂക്ക്, സജി സോഹാർ ബേക്കറി, പ്രസാദ് അറാകി എന്നിവർ ചേർന്ന് ഇരവിപുരം MLA. ശ്രീ. എം. നൗഷാദ് അവർകളെ ഏല്പിക്കുകയും എംഎൽഎ കുടുബത്തിന് കൈമാറുകയും ചെയ്തു. കൈരളി ഇബ്രിയുടെ നേതൃത്വത്തിൽ പ്രവാസി സുഹൃത്തുക്കളിൽ നിന്ന് സമാഹരിച്ച 8,62,017 രൂപയുടെ സ്ഥിരനിക്ഷേപം ആണ് സുജിത്തിൻ്റെ മകൾ ഐമ സുജിത്തിന് കൈമാറിയത്. ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീ അഭിമന്യു ,എൽ സി സെക്രട്ടറി സഖാവ് ഷാജി, ബ്രാഞ്ച് സെക്രട്ടറി സ: ഷബീർ,പ്രവാസി സംഘം പ്രവർത്തകരായ അബ്ദുൽസലാം മാത്യു സാബു എന്നിവർ പങ്കെടുത്തു.
TAGS :

Next Story