ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി സലാലയിൽ നിര്യാതനായി
ശ്രീനിലയത്തിൽ ശ്രീകുമാർ ഭാസ്കരൻ ( 64 ) ആണ് മരിച്ചത്

സലാല: ഹ്യദയാഘാതത്തെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കുമാരപുരം തമല്ലാക്കൽ സൗത്ത്, സ്വദേശി നിര്യാതനായി. ശ്രീനിലയത്തിൽ ശ്രീകുമാർ ഭാസ്കരൻ ( 64 ) ആണ് മരിച്ചത്.
ഏകദേശം ഒരു മാസം മുമ്പാണ് ഗുരുതര ഹൃദയാഘാതത്തെ തുടർന്ന് ഹാഫയിലെ താമസ സ്ഥലത്ത് ഇദ്ദേഹത്തെ അവശനിലയിൽ കണ്ടെത്തിയത്. സാമൂഹ്യ പ്രവർത്തകനായ എ.കെ.പവിത്രനും സുഹ്യത്തുക്കളുമാണ് ആശുപത്രിയിൽ എത്തിച്ചത്. നേരത്തെ ഹാഫയിൽ വിവിധ കച്ചവട സ്ഥാപനങ്ങൾ നടത്തിയിരുന്നു. ഭാര്യയും മകനുമുണ്ട്. നടപടികൾ പൂർത്തീകരിച്ച് മൃതദേഹം സലാലയിൽ സംസ്‌കരിക്കുമെന്ന് എംബസി കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ അറിയിച്ചു.
Next Story
Adjust Story Font
16

