Quantcast

മഞ്ഞും കുളിരും തേടി സലാലയിലേക്ക്; ദോഫാർ ഖരീഫിലെത്തിയത് 11 ലക്ഷത്തിലധികം സന്ദർശകർ

ജൂൺ 21 മുതൽ ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ കഴിഞ്ഞ വർഷത്തേക്കാൾ 8.6% വർധന

MediaOne Logo

Gulf Desk

  • Published:

    12 Sept 2026 5:51 PM IST

Heading to Salalah in search of mist and cool weather...; over 1.1 million visitors arrived for the Dhofar Khareef season.
X

സലാല: ദോഫാർ ഗവർണറേറ്റിലെ പ്രശസ്തമായ ഖരീഫ് സീസണിൽ ഇത്തവണയും സന്ദർശകരുടെ തിരക്ക്. ജൂൺ 21 മുതൽ ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ 11.1 ലക്ഷത്തിലധികം ആളുകളാണ് ദോഫാറിലെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 8.6 ശതമാനത്തിന്റെ വർധനവുണ്ടായതായി ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇൻഫർമേഷൻ (NCSI) വ്യക്തമാക്കി. 2025-ൽ ഇതേ കാലയളവിൽ 10.27 ലക്ഷം പേരായിരുന്നു എത്തിയിരുന്നത്.

സന്ദർശകരിൽ 73.2 ശതമാനവും ഒമാൻ സ്വദേശികളാണ്. മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്ന് 1,83,861 പേരും ഇതര രാജ്യങ്ങളിൽ നിന്നായി 1,15,471 സഞ്ചാരികളും സീസണിൽ എത്തി. ആഗസ്റ്റ് മാസത്തിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. ആകെ സന്ദർശകരുടെ 57.7 ശതമാനം പേരും ആഗസ്റ്റിലാണ് സലാലയിലെത്തിയത്. വ്യോമമാർ​ഗം 2.84 ലക്ഷത്തിലധികം ആളുകൾ എത്തിയപ്പോൾ, 8.31 ലക്ഷത്തിലധികം പേർ റോഡ് മാർ​ഗമാണ് ദോഫാറിലേക്ക് പ്രവേശിച്ചത്. കനത്ത മഞ്ഞും പച്ചപ്പും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ അപൂർവ കാലാവസ്ഥ ആസ്വദിക്കാൻ മലയാളികളടക്കം നിരവധി പ്രവാസികളാണ് സലാലയിലേക്ക് ഒഴുകിയെത്തിയത്.

TAGS :

Next Story