Quantcast

'ഹൃദയപൂർവ്വം' സെമിനാർ ഇന്ന്

പരിപാടി ലുബാൻ പാലസ് ഹാളിൽ രാത്രി 8.30 ന്

MediaOne Logo

Web Desk

  • Updated:

    2025-02-13 08:18:31.0

Published:

13 Feb 2025 1:46 PM IST

health seminar organized by Leaders Forum Salalah will be held today
X

സലാല: വിവിധ സംഘടനകളുടെ കൂട്ടായ്മയായ ലീഡേഴ്‌സ് ഫോറം സലാല ഒരുക്കുന്ന ആരോഗ്യ സെമിനാർ ഇന്ന് നടക്കും. ഹൃദയപൂർവ്വം എന്ന പേരിൽ ലുബാൻ പാലസ് ഹാളിൽ രാത്രി 8.30 ന് ആരംഭിക്കുന്ന പരിപാടിയുടെ ഒരുക്കം പൂർത്തിയായതായി അഡ്മിൻ ടീം അറിയിച്ചു.

പ്രവാസികളിൽ ഹൃദ്രോഗ മരണങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഐ.എം.എ മുസുരിസുമായി ചേർന്ന് സെമിനാർ ഒരുക്കുന്നത്. ഒമ്പത് പേരടങ്ങിയ വിദഗ്ധ ഡോക്ടർമാരുടെ പാനലാണ് മെഡിക്കൽ ടോക്ക് നയിക്കുക. നേരത്തെ അയച്ച കിട്ടിയ സംശയങ്ങൾക്ക് മറുപടിയും നൽകും. എല്ലാ പ്രവാസികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

TAGS :

Next Story