ഹൃദയാഘാതം: ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി
മലപ്പുറം കൊളത്തൂർ വെങ്ങാട് മടത്തൊടി വീട്ടിൽ സന്തോഷ് കുമാർ(52) ആണ് മരിച്ചത്

മസ്‌കത്ത്: അവധിക്കുപോയ ഒമാൻ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതനായി. മലപ്പുറം കൊളത്തൂർ വെങ്ങാട് മടത്തൊടി വീട്ടിൽ സന്തോഷ് കുമാർ(52) ആണ് മരിച്ചത്. സുവൈഖിലെ ബിൽഡിങ് മെറ്റീരിയൽ സ്ഥാപനത്തിൽ ഫോർമാനായി ജോലി ചെയ്തു വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷീജ. മക്കൾ സഞ്ജന, സയന.
Next Story
Adjust Story Font
16

