Quantcast

ഹെവൻസ് പ്രീ സ്‌കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    6 April 2023 7:51 AM GMT

Heavens Preschool entrance
X

ഹെവൻസ് പ്രീ സ്‌കൂൾ സലാല പ്രവേശനോത്സവം നടത്തി. ഐഡിയൽ ഹാളിൽ നടന്ന പരിപാടി സിജി സി.എൽ.പി കോഡിനേറ്റർ ഡോ. ഷാജിദ് ഉദ്ഘാടനം ചെയ്തു. മാനേജിങ് കമ്മറ്റി വൈസ് ചെയർമാൻ കെ. മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. ഐഡിയൽ എജ്യുക്കേഷൻ സെന്റർ കൺവീനർ അബ്ദുല്ല മുഹമ്മദ്, മുൻ അധ്യാപിക ഹുസ്‌നി സമീർ എന്നിവർ ആശംസകൾ നേർന്നു.

പ്രിൻസിപ്പൽ വി.എസ് ഷമീർ സ്വാഗതവും വൈസ് പ്രിൻസിപ്പൽ റജീന സലാഹുദ്ദീൻ നന്ദിയും പറഞ്ഞു. മെന്റർ നിഷ സാബുഖാൻ നിർദ്ദേശങ്ങൾ നൽകി. കുട്ടികളുടെ ഗാനങ്ങളും ഖുർആൻ പാരായണവും നടന്നു.

എട്ടുവർഷമായി നടന്നുവരുന്ന ഹെവൻസ് പ്രീസ്‌കൂളിൽ മൂന്നു വയസ്സുള്ള കുട്ടികൾക്കാണ് പ്രവേശനം. പ്രാഥമിക പഠനത്തോടൊപ്പം ഖുർആൻ പാരായണവും ധാർമ്മിക പഠനവും ഉൾപ്പെടുന്നതാണ് മൂന്നുവർഷത്തെ കോഴ്‌സ്. രണ്ടാമത്തെ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 96029830, 92742931 എന്ന നമ്പരുകളിൽ വിളിക്കാവുന്നതാണ്.

TAGS :

Next Story