Quantcast

ഹിജ്റ പുതുവർഷം; ഒമാൻ സുൽത്താൻ പുതുവത്സരാശംസകൾ കൈമാറി

MediaOne Logo

Web Desk

  • Published:

    18 July 2023 1:31 AM IST

Hijra New Year Greetings
X

ഹിജ്റ പുതുവർഷത്തിന്‍റെ ഭാഗമായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് പുതുവത്സര ആശംസകൾ കൈമാറി. അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ നേതാക്കൾക്കാണ് ആശംസകൾ നേർന്നത്.

സന്തോഷവും ദീർഘായുസും നേരുകയാണെന്നും പുതുവത്സരം നല്ലൊരു വർഷമാകട്ടെയെന്നും ഇസ്ലാമിക രാഷ്ട്രങ്ങൾക്ക് കൂടുതൽ ക്ഷേമവും സമൃദ്ധിയും കൈവരിക്കാൻ സർവ്വ ശക്തനോട് പ്രാർഥിക്കുകയാണെന്നും സന്ദേശത്തിൽ സുൽത്താൻ പറഞ്ഞു.

അറബ്, മുസ്ലിം രാജ്യങ്ങളിലെ നേതാക്കൾ ഒമാൻ സുൽത്താനും ആശംസകൾ കൈമാറി. നല്ല ആരോഗ്യവും സന്തോഷവും ദീർഘായുസും നേരുകയും സുൽത്താന് കീഴിൽ ഒമാൻ ജനത കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കട്ടെയെന്നും ആശംസാ സന്ദേശത്തിൽ അറബ് നേതാക്കൾ അറിയിച്ചു.

TAGS :

Next Story