Quantcast

ഒമാനിലെ യുവ കവയിത്രി ഹിലാല അൽ ഹമദാനി അന്തരിച്ചു

മൂന്ന് ദിവസം മുമ്പ് ഹിലാല കുഞ്ഞിന് ജൻമം നൽകിയിരുന്നു

MediaOne Logo

Web Desk

  • Published:

    27 July 2023 6:35 AM IST

Hilala death
X

ഒമാനിലെ യുവ കവയിത്രി ഹിലാല അൽ ഹമദാനി അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ബുധനാഴ്ച പുലർച്ചെയായിരുന്നു മരണം.

മൂന്ന് ദിവസം മുമ്പ് ഹിലാല കുഞ്ഞിന് ജൻമം നൽകിയിരുന്നു. ഇതിന് ശേഷമാണ് പക്ഷാഘാതം ഉണ്ടായത്. ഹിലാലയുടെ അപ്രതീക്ഷിത വിയോഗ വാർത്ത നിരവധി കവിതാസ്വാദകരെയും മറ്റും സങ്കടത്തിലാഴ്ത്തി.

നിരവധി ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ അനുശോചന സന്ദേശവുമായി എത്തുകയും ചെയ്തു. സുൽത്താനേറ്റിലെ റേഡിയോ അവതാരക എന്ന നിലയിലും പ്രശസ്തയാണ് ഹിലാല.

TAGS :

Next Story