Quantcast

100 കോടിയിലധികം പൗണ്ടിന്റെ നിക്ഷേപ പദ്ധതികൾക്ക് ധാരണ; ബ്രിട്ടൻ സന്ദർശനം പൂർത്തിയാക്കി ഒമാൻ സുൽത്താൻ

നിലവിൽ 1.7 ബില്യൺ പൗണ്ടിലുള്ള ഉഭയകക്ഷി വ്യാപാരം ഇനിയും ഉയർത്താനും ഇരുരാജ്യങ്ങളും തീരുമാനിച്ചു

MediaOne Logo

Gulf Desk

  • Published:

    22 Oct 2026 7:30 PM IST

His Majesty Sultan Haitham concludes UK state visit as investment and trade ties deepen
X

മസ്കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരീഖിന്റെ ഔദ്യോ​ഗിക ബ്രിട്ടൻ സന്ദർശനം വിജയകരമായി പൂർത്തിയായി. നിക്ഷേപം, വ്യാപാരം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സമുദ്ര സുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്ന നിർണായക കരാറുകളിൽ ഒപ്പുവെച്ചാണ് സുൽത്താൻ മടങ്ങിയത്. ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ ക്ഷണപ്രകാരം എത്തിയ സുൽത്താൻ, പ്രധാനമന്ത്രി ആന്റി ബർണാമുമായും പ്രമുഖ വ്യവസായികളുമായും ചർച്ചകൾ നടത്തി. വിൻഡ്സർ കാസിലിൽ നടന്ന ഔദ്യോഗിക ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തു.

ഒമാനിലും ബ്രിട്ടനിലും സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും ലക്ഷ്യമിട്ട് 100 കോടിയിലധികം പൗണ്ടിന്റെ പുതിയ നിക്ഷേപ പദ്ധതികൾ യു.കെ എംബസി പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കമ്പനിയായ 'യംന'യുടെ നേതൃത്വത്തിൽ ഒമാനിലെ സലാലയിൽ കൂറ്റൻ എഐ ഡാറ്റാ സെന്റർ സ്ഥാപിക്കും. ആദ്യഘട്ടത്തിൽ തന്നെ 100 കോടി പൗണ്ടിലധികം നിക്ഷേപമുള്ള ഈ പദ്ധതി യു.കെയിൽ നൂറിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

ഒമാനിലേക്കുള്ള യുകെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് യു.കെ എക്സ്പോർട്ട് ഫിനാൻസിന്റെ ധനസഹായ ശേഷി 700 കോടി പൗണ്ടായി ഉയർത്തിയിട്ടുണ്ട്. നിലവിൽ 1.7 ബില്യൺ പൗണ്ടിലുള്ള ഉഭയകക്ഷി വ്യാപാരം ഇനിയും ഉയർത്താനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. യു.കെ സ്‌പേസ് ഏജൻസിയും ഒമാനും തമ്മിൽ ബഹിരാകാശ ഗവേഷണത്തിലും സാങ്കേതികവിദ്യയിലും സഹകരിക്കും. അധ്യാപകർക്ക് സ്കൂളുകളിൽ എഐ സുരക്ഷിതമായി ഉപയോഗിക്കാനും ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താനും പിന്തുണ നൽകും. ഒമാനിലെ വിദ്യാർഥികൾക്കായുള്ള യു.കെയുടെ ചെവനിംഗ് സ്കോളർഷിപ്പുകൾ പുനരാരംഭിക്കാനും കൂടിക്കാഴ്ചകളിൽ ധാരണയായി. അപേക്ഷകൾ 2027 ആഗസ്റ്റ് മുതൽ സ്വീകരിക്കും.

ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതവും വ്യാപാര പാതകളും സംരക്ഷിക്കുന്നതിൽ ഒമാൻ വഹിക്കുന്ന നയതന്ത്ര പങ്കിനെ ബ്രിട്ടീഷ് അധികൃതർ പ്രശംസിച്ചു. ഒമാന്റെ മാരിടൈം സെക്യൂരിറ്റി സെന്ററുമായി ചേർന്ന് വിവരശേഖരണവും വിദ​ഗ്ധോപദേശങ്ങളും പങ്കുവെച്ച് സമുദ്ര സുരക്ഷ കൂടുതൽ ശക്തമാക്കും. വിൻഡ്സർ കാസിലിൽ നടന്ന ഔദ്യോഗിക വിരുന്നിൽ, സമാധാനത്തിനും ചർച്ചകൾക്കും ഒമാൻ എന്നും പ്രതിജ്ഞാബദ്ധമാണെന്ന് സുൽത്താൻ ഹൈതം എടുത്തുപറഞ്ഞു. ഒമാന്റെ നയതന്ത്ര ശ്രമങ്ങളെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെയും ചാൾസ് രാജാവ് അഭിനന്ദിച്ചു.

TAGS :

Next Story