Quantcast

'നയതന്ത്ര ശ്രമങ്ങൾ ഊർജിതമാക്കണം'; ഫ്രഞ്ച് പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് ഒമാൻ സുൽത്താൻ

ഉഭയകക്ഷി ബന്ധം ശക്തപ്പെടുത്തുന്ന വഴികൾ ചർച്ചയായി

MediaOne Logo

Web Desk

  • Published:

    7 Sept 2026 4:27 PM IST

His Majesty Sultan Haitham, French President Macron discuss regional developments in phone call
X

മസ്കത്ത്: പശ്ചിമേഷ്യയിൽ സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ടെലിഫോൺ സംഭാഷണം നടത്തി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി നടന്ന സംഭാഷണത്തിൽ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചർച്ചയായി.

സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിന് നയതന്ത്ര ശ്രമങ്ങൾ ഊർജിതമാക്കേണ്ടതിന്റെ പ്രാധാന്യം ഇരുനേതാക്കളും എടുത്തുപറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം വളർത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ചർച്ചയായി.

TAGS :

Next Story