ഒമാൻ സുൽത്താൻ തിങ്കളാഴ്ച ബെലാറസ് സന്ദർശിക്കും
ബെലാറസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും

മസ്‌കത്ത്:ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് തിങ്കളാഴ്ച റിപബ്ലിക് ഓഫ് ബെലാറസ് സന്ദർശിക്കുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പ്രഖ്യപിച്ചു. ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സന്ദർശനത്തിനിടെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കും.
ഗുണപരമായ കാര്യങ്ങളിൽ പരസ്പര പങ്കാളിത്തം വർധിപ്പിക്കാനുള്ള വഴികളും പരിശോധിക്കും. പ്രാദേശികവും അന്താരാഷ്ട്രവുമായ പ്രധാന വിഷയങ്ങളിൽ കൂടിയാലോചനകളും ഏകോപനവും നടന്നേക്കും. ഈ സന്ദർശനം ഒമാന്റെ ബന്ധങ്ങൾ വളരുന്നതിനും ആഗോള വേദിയിൽ വികസനവും സ്ഥിരതയും ഉറപ്പുനൽകുന്നതിനും സഹായിക്കും.
Next Story
Adjust Story Font
16

