Quantcast

ഹോട്ട് പാക്കിന്റെ പുതിയ ഷോറൂം ഒമാനിൽ

ഒമാനിലെ മൂന്നാമത്തെയും മിഡിലീസ്റ്റിലെ നാൽപത്തിആറാമത്തെയും ശാഖയാണിത്.

MediaOne Logo

Web Desk

  • Published:

    1 Sept 2022 10:47 PM IST

ഹോട്ട് പാക്കിന്റെ പുതിയ ഷോറൂം ഒമാനിൽ
X

മസ്‌ക്കത്ത്: പാക്കിംഗ് മെറ്റിരിയൽസ് രംഗത്തെ മുൻനിര ബ്രാന്റായ ഹോട്ട് പാക്കിന്റെ പുതിയ ഷോറും ഒമാനിലെ റൂവിയിൽ പ്രവർത്തനമാരംഭിച്ചു. ഒമാനിലെ മൂന്നാമത്തെയും മിഡിലീസ്റ്റിലെ നാൽപത്തിആറാമത്തെയും ശാഖയാണിത്.

ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് അംഗം അലി ഹംദാൻ ഹസ്സൻ അൽ അജ്മി ആണ് ഉദ്ഘാടനം നിർവ്വഹിച്ചത് . ചടങ്ങിൽ ഹോട്ട്പാക് ഗ്രൂപ്പ് ജനറൽ മാനേജരും എക്സിക്യൂട്ടീവ് ഡയറൿടറുമായ പി.ബി.സൈനുദ്ദീൻ, ഗ്രൂപ്പ് വൈസ് പ്രസിഡന്റ് സുഹൈൽ അബ്ദുല്ല, ഡെപ്യൂട്ടി ജനറൽ മാനേജർ മുജീബ്, കൺട്രി മാനേജർ രതീഷ് വി.പിള്ള എന്നിവരും സംബന്ധിച്ചു.

റൂവി ഷെറാട്ടൺ ഹോട്ടലിനു സമീപമായാണ് പുതിയ ഷോറം പ്രവർത്തനമാരംഭിച്ചത്. പ്രകൃതിക്കു അനുയോജ്യമായ രീതിയിലുള്ള പാക്കേജിങ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനും അതിന്റെ പഠനത്തിനുമായി ഹോട്പാക്ക് മുൻഗണന നൽകുന്നു. ലോകത്തിലെ നൂറിലേറെ രാജ്യങ്ങളിലേക്ക് നേരിട്ട് കയറ്റുമതി ചെയ്യുന്ന ഹോട്പാക്കിന്റെ ഉത്പന്നങ്ങൾ, സ്പെയിൻ, യു. എസ്. എ, യു. കെ., എന്നീ രാജ്യങ്ങളിലും ലഭ്യമാണ്. ലോകത്തു ഇന്ന് ലഭ്യമായിട്ടുള്ള ഏറ്റവും നവീന സാങ്കേതിക വിദ്യകളാണ് ഹോട്പാക്ക് ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനു ഉപയോഗിക്കുന്നത്.

TAGS :

Next Story