Quantcast

2025 രണ്ടാം പകുതി: ഒമാനിലെ ഓൺലൈൻ പേയ്മെന്റിൽ വൻ വർധന

ഇൻസ്റ്റന്റ് പേയ്മെന്റ് സിസ്റ്റം ഇടപാടുകളിൽ 78% വർധന

MediaOne Logo

Web Desk

  • Published:

    10 Feb 2026 6:06 PM IST

Huge increase in online payments in Oman in the second half of 2025
X

മസ്‌കത്ത്: 2025 രണ്ടാം പകുതിയിൽ ഒമാനിലെ ഓൺലൈൻ, ഡിജിറ്റൽ പേയ്മെന്റ് പ്രവർത്തനങ്ങൾ കുത്തനെ ഉയർന്നു. ഇൻസ്റ്റന്റ് പേയ്മെന്റുകൾ, കാർഡ് ഇടപാടുകൾ, ഇ-കൊമേഴ്സ് എന്നിവയിൽ വൻ വളർച്ചയുണ്ടായി. സെൻട്രൽ ബാങ്ക് ഡാറ്റയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

റീട്ടെയിൽ പേയ്മെന്റ് 49% വർധനയോടെ 53.589 കോടിയായി. അതേസമയം ഇടപാട് മൂല്യം 23% വർധിച്ച് 2,494 കോടി റിയാലായി. വാണിജ്യ, സേവന രംഗത്ത് ഓൺലൈൻ, ഇലക്ട്രോണിക് ചാനലുകളുടെ ഉപയോഗം വർധിച്ചതായാണ് ഇത് വ്യക്തമാക്കുന്നത്.

ഓൺലൈൻ കൈമാറ്റങ്ങളിൽ പ്രധാനപ്പെട്ട ഇൻസ്റ്റന്റ് പേയ്മെന്റ് സിസ്റ്റം (IPS) ഇടപാടുകളിലും വർധനവുണ്ട്. 78% വർധിച്ച് 18.85 കോടിയായി ഉയർന്നു. മൂല്യം 71% വർധിച്ച് 569 കോടി റിയാലായി. വ്യക്തികൾ തമ്മിലുള്ള (P2P) പേയ്മെന്റുകളാണ് ഏറ്റവും കൂടുതൽ. വ്യക്തികളും ബിസിനസും തമ്മിലുള്ള (P2B) ഇടപാടുകൾ ഇരട്ടിയിലധികമായി.

കാർഡ് അധിഷ്ഠിത ഡിജിറ്റൽ പേയ്മെന്റുകളും വർധിച്ചു. കാർഡ് പേയ്മെന്റ് സിസ്റ്റത്തിന്റെ അളവ് 39% വർധിച്ച് 32.803 കോടി ഇടപാടുകളായി. അതേസമയം മൂല്യം 26% വർധിച്ച് 442 കോടി റിയാലായി. പണരഹിത രീതികളിലേക്കുള്ള രാജ്യത്തിന്റെ പെട്ടെന്നുള്ള മാറ്റമാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്.

TAGS :

Next Story